അമ്പൂരിയില്‍ അച്ഛനെ മകന്‍ കസേര കൊണ്ട് അടിച്ചുകൊന്നു; തടയാന്‍ ശ്രമിച്ച അമ്മാവനും കുത്തേറ്റു
തിരുവനന്തപുരം: അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ കൊല്ലപ്പെട്ടു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷാനു തോമസിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ അമ്മാവന്‍ വര്‍ഗീസ് നിലവില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഷാനുവിന്റെ വിവാഹ വാര്‍ഷികാഘോഷത്തിന് ശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഘോഷങ്ങള്‍ക്കിടെ മദ്യപാനമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഷാനുവും ഭാര്യയും തമ്മിലുണ്ടായ വാക്കുതര്‍ക്കം നിയന്ത്രിക്കാന്‍ ശ്രമിച്ച അമ്മയെയും അമ്മാവന്‍ വര്‍ഗീസിനെയും ഷാനു ആക്രമിക്കുകയായിരുന്നു. വര്‍ഗീസിന് കത്തികൊണ്ട് കുത്തേറ്റു.
ബഹളം കേട്ടെത്തിയ പിതാവ് തോമസ് എബ്രഹാം ഷാനുവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍, പ്രകോപിതനായ ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
A 62-year-old man was killed by his son in Amboori after a domestic dispute during a wedding anniversary celebration turned violent.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."