സഊദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30നകം പുതുക്കണം
റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ട വിദേശികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്. ഇത്തരക്കാര്‍ ജൂണ്‍ 30നകം ഇഖാമ പുതുക്കുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്യണം. അല്ലാത്തപക്ഷം ജൂലൈ ഒന്നു മുതല്‍ ഇവര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ കാലാവധി അവസാനിച്ചവരുടെ മൊബൈലുകളിലേക്ക് ഇതുസംബന്ധിച്ച സന്ദശങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
നിയമങ്ങള്‍ അറിഞ്ഞിരിക്കാം
തൊഴിലുടമ ജീവനക്കാരുടെ ഇഖാമ പുതുക്കിയില്ലെങ്കില്‍, കാലാവധി കഴിഞ്ഞ് മൂന്നു മാസം പിന്നിടുന്നതോടെ ജീവനക്കാരന്‍ ജൂലൈ ഒന്നു മുതല്‍ സ്ഥാപനത്തില്‍നിന്ന് സ്വമേധയാ പുറത്തുപോകും. സ്ഥാപനത്തില്‍നിന്ന് പുറത്താകുന്നവര്‍ക്ക് മറ്റ് തൊഴിലുടമകളിലേക്ക് മാറാന്‍ സാധിക്കും. എന്നാല്‍ ഇതിന് തടസ്സമാകുന്ന നിയമപ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യം ജീവനക്കാരെ അറിയിക്കും. ഇഖാമ പുതുക്കാത്തതു മൂലമുള്ള മുഴുവന്‍ ബാധ്യതകളും പഴയ തൊഴിലുടമ തന്നെ വഹിക്കേണ്ടിവരും. പുതിയ സ്‌പോണ്‍സറിലേക്ക് മാറുന്ന ദിവസം മുതലുള്ള ചെലവുകള്‍ മാത്രമേ പുതിയ തൊഴിലുടമ നല്‍കേണ്ടതുള്ളൂ.
സ്ഥാപനത്തില്‍നിന്ന് പുറത്തായിക്കഴിഞ്ഞാല്‍ രണ്ട് മാസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ മറ്റൊരു സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്യണം. ഇതില്‍ പരാജയപ്പെട്ടാല്‍ 'ഹുറൂബ്' (തൊഴിലിടത്തില്‍നിന്ന് ഒളിച്ചോടിയവന്‍) ആയി രേഖപ്പെടുത്തും. ഹുറൂബ് ആയാല്‍ തര്‍ഹീല്‍ വഴി മാത്രമേ രാജ്യം വിടാന്‍ സാധിക്കൂ.
സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതോ കാരണം ഇഖാമ പുതുക്കാന്‍ കഴിയാത്ത നിരവധി പേര്‍ നിലവില്‍ സഊദിയിലുണ്ട്. എന്നാല്‍ എന്ത് പ്രതിസന്ധിയുണ്ടായാലും മൂന്നു മാസത്തിലധികം ജീവനക്കാരുടെ ഇഖാമ പുതുക്കാതിരിക്കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് മന്ത്രാലയം. 'നിയമലംഘകരില്ലാത്ത സഊദി' എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ പുതിയ നടപടികള്‍.
English summary: Saudi authorities have issued a critical warning to expatriates whose residency permits (Iqama) have been expired for more than three months. Affected individuals must renew their Iqama or transfer their sponsorship by June 30. Starting July 1, any employee whose Iqama remains unrenewed for over three months will be automatically removed from their current employer's file. Workers removed from their employer's file have the option to transfer to a new employer. The original employer is responsible for all outstanding fees and liabilities incurred during the period the Iqama was not renewed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."