അങ്കണവാടി കെട്ടിട നിര്‍മാണം ഇഴയുന്നതായി ആക്ഷേപം
കൊണ്ടോട്ടി: പുളിക്കല്‍ ആല്‍പ്പറമ്പ് മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ കെട്ടിടനിര്‍മാണം ഇഴയുന്നതായി ആക്ഷേപം. സ്വകാര്യവ്യക്തി സൗജന്യമായി നല്കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. എന്നാല്‍ മാസങ്ങളായിട്ടും കെട്ടിടത്തിന്റെ തറ നിര്‍മാണമടക്കം എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി എട്ടു ലക്ഷം രൂപയാണ് അങ്കണവാടിക്ക് സ്ഥിരംകെട്ടിടം നിര്‍മിക്കാന്‍ വകയിരിത്തിയിട്ടുളളത്.
പത്ത് വര്‍ഷം മുമ്പ് പ്രദേശത്തിന് അനുവദിക്കപ്പെട്ട അങ്കണവാടിയില്‍ 50ലധികം കുട്ടികളുണ്ട്. ആദ്യം പ്രദേശത്തെ കൊപ്രച്ചേവിലും പിന്നീട് സമീപത്തെ ഇടുങ്ങിയ ഒറ്റമുറിയിലുമാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികളുടെ പഠനത്തിനും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും ഒരുമുറി മാത്രമുള്ള മുറിയില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ടായതോടെ പിന്നീട് സമീപത്തെ എല്‍.പി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഏറെ പ്രയാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സൗജന്യമായി ലഭിച്ച സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ സമയത്തിന് പൂര്‍ത്തിയാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവില്‍ കെട്ടിടത്തിന്റെ പ്രാഥമിക ജോലികള്‍ പോലും പൂര്ത്തിയാക്കാനാകാത്തതിലാണ് നാട്ടുകാര്‍ക്ക് അമര്‍ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."