വിലക്കുകള്‍ ലംഘിച്ച് കടലില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
അണ്ടത്തോട്: കടലില്‍ ആഘോഷക്കാലത്ത് വിലക്കുകള്‍ ലംഘിച്ച് ഇറങ്ങിക്കുളിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പെട്ടെന്നൊരപകടമുണ്ടായാല് രക്ഷപെടുത്താന്‍ സംവിധാനമില്ലാത്തത് പൊലിസിനെയും തീരവാസികളേയും കുഴക്കുന്നു.
ബക്രീദ്, ഓണം ആഘോഷങ്ങള്‍ പ്രമാണിച്ച് തുടര്‍ച്ചയായ അവധി വന്നത്തെിയതോടെ മേഖലയിലെ തീരങ്ങളില്‍ കടല്‍ കാണാനത്തെുന്നവരിലും ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ബ്ലാങ്ങാട്, മന്ദലാംകുന്ന്, പെരിയമ്പലം ബീച്ചുകളില്‍ ഫെസ്റ്റിവലുകള്‍ നടക്കുന്നതിനാല്‍ സഞ്ചാരികളുടെ സന്ദര്‍ശനം മേഖലയില്‍ ദേശീയപാതയില്‍ പോലും വലിയ തിരക്കാണനുഭവപ്പെടുന്നത്.
കടല്‍ കാണാനത്തെുന്നവരിലേറേയും കിഴക്കന്‍ മേഖലകളില്‍ നിന്നാണ്. പ്രത്യേകിച്ച് പാലക്കാട് ജില്ലയില്‍ നിന്നാണ് സന്ദര്‍ശകര്‍ കൂടിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും കടലില്‍ ഇറങ്ങിക്കുളിക്കുന്നതും പതിവായിരിക്കുകയാണ്. കടലിന്റെ സ്വഭാവവും തിരമാലകളിലുണ്ടാകുന്ന ചുഴിക്കുത്തുകളുമറിയാത്തവരാണ് ഇവരിലേറേയും.നിലവില്‍ ഒരാള്‍ക്ക് നടക്കാവുന്ന ആഴമാണ് ഏറേ ദൂരം വരെയുള്ളത്. ഈ അവസ്ഥവെച്ചാണ് പലരും കടലിലിറങ്ങി അകലേത്തേക്ക് നീന്തിക്കുളിക്കുന്നത്.
എന്നാല്‍ കടലിന്റെ സ്വഭാമറിയതെയും നീന്താനറിയാതെയും യുവാക്കള്‍ കടലിറങ്ങുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് തീരത്തുള്ളവര്‍ക്ക്. മന്ദലാംകുന്നിലും പെരിയമ്പലത്തും കടലില്ഇറങ്ങിക്കുളിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇനിയും സ്ഥാപിച്ചിട്ടില്ല. വൈകുന്നേരം ആറിനു ശേഷം കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുകളും അവഗണിച്ചാണ് സന്ദര്‍ശകര്‍ കുളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."