HOME
DETAILS

ഹൈക്കോടതി ഉത്തരവ്: ദേശമംഗലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നാളെ

  
backup
September 16 2016 | 19:09 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b4%82


ദേശമംഗലം: അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലിരിക്കുന്ന ദേശമംഗലം സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ അധികാരമേല്‍പ്പിക്കണമെന്ന ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കുന്നു.
നാല് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി ഭരണ സമിതിയെ അധികാരമേല്‍പ്പിക്കണമെന്നാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹകരണ വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. നാളെ രാവിലെ ദേശമംഗലം സ്‌കൂളില്‍ വെച്ച് 9 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 2014ല്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ നിലനിന്നിരുന്ന വോട്ടര്‍ പട്ടികയും സ്ഥാനാര്‍ഥി പട്ടികയും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. 2014 ല്‍ ബാങ്ക് പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ വിധി ഉണ്ടായത്.
2014 സെപ്റ്റംബര്‍ 13നാണ് ബാങ്കില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇടത് മുന്നണി യു.ആര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ 13 പേരും യു.ഡി.എഫ് പാനലില്‍ 11 പേരുമാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ വന്‍ക്രമക്കേട് നടന്നതായും ഭരണ സമിതി ലക്ഷങ്ങളുടെ അഴിമതി നടത്തിയതായും ആരോപിച്ച് യു.ഡി.എഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് സെപ്റ്റംബര്‍ 11 ന് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെല്ലാം നിര്‍ത്തി വെച്ച് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ഇതിനെതിരേയാണ് യു.ആര്‍ പ്രദീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രദീപും സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. പട്ടികജാതി സംവരണ സീറ്റിലാണ് എം.എല്‍.എയുടെ സഹകരണ ബാങ്കിലേക്കുള്ള മത്സരം. കെ.സി മണികണ്ഠന്‍, സുദര്‍ശനന്‍, വിപിന്‍ ലാല്‍, ഒ.പി ആനന്ദന്‍, വി.ഐ അബ്ദുല്ല കുട്ടി, വി.ഗംഗാധരന്‍, സക്കീര്‍ ഹുസൈന്‍, കെ.കെ സുരേഷ് ബാബു, ജി.ഹരിദാസ്, സി.സി പ്രേമലത, ടി.സുലോചന, കെ.റോജ എന്നിവരാണ് മറ്റ് ഇടത് സ്ഥാനാര്‍ഥികള്‍. 12,740 വോട്ടര്‍മാരാണ് ആകെയുള്ളത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തതായി യു.ഡി.എഫ് നേതൃത്വം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  14 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  24 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  32 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago