HOME
DETAILS

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

  
Web Desk
May 13, 2026 | 12:57 AM

congress high command likely to announce new kerala chief minister today

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയേക്കും. കെ.പി.സി.സി മുൻ പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുമായുള്ള ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കി. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം.എം ഹസൻ, വി.എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി അനിൽ കുമാർ, പി.സി വിഷ്ണുനാഥ് എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇന്നലെ സോണിയാഗാന്ധിയുടെ ജൻപഥ് റോഡിലെ പത്താം നമ്പർ വസതിയിൽ വച്ചാണ് രാഹുൽ ഗാന്ധി ചർച്ച നടത്തിയത്. ഓരോരുത്തർക്കും ഒന്നരമണിക്കുർ സമയമാണ് അനുവദിച്ചതെങ്കിലും പലപ്പോഴും ചർച്ച നീണ്ടു.

രാത്രിയോടെയാണ് വി.എം സുധീരനുമായുള്ള ചർച്ച പൂർത്തിയായത്. ഇന്ന് സോണിയാഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വയനാട് എം.പി പ്രിയങ്കാ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മാധ്യമങ്ങളോട് വിശദാംശങ്ങൾ പങ്കുവയ്ക്കാൻ തയാറായില്ല. തങ്ങളുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. വി.ഡി സതീശന് അനുകൂലമായി കേരളത്തിൽ നടന്ന പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് ചില നേതാക്കൾ ഹൈക്കമാൻഡ് മുമ്പാകെ പറഞ്ഞതായാണ് റിപ്പോർട്ട്. പ്രഖ്യാപനം വൈകുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

The Congress high command is expected to announce the new Chief Minister of Kerala today after completing consultations with former KPCC presidents and working presidents. Rahul Gandhi held detailed discussions at 10 Janpath, the residence of Sonia Gandhi, with senior leaders including K. Muraleedharan, M. M. Hassan, V. M. Sudheeran, Thiruvanchoor Radhakrishnan, Shafi Parambil, A. P. Anil Kumar, and P. C. Vishnunath. The meetings reportedly lasted longer than scheduled, signaling intense deliberations over the leadership decision.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  2 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  2 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  2 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  2 days ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  2 days ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  2 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  2 days ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  2 days ago