അഞ്ചരക്കണ്ടി: ബോണസ് പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാംദിവസത്തിലേക്ക്. ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്റ്മെഡിക്കല് ഷോപ്പ് എംപ്ലോയീസ് യൂനിയന്റെ(സി.ഐ.ടി.യു) ആഭിമുഖ്യത്തിലാണ് സമരം. ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായുണ്ടാക്കിയ കരാര്‍ അംഗീകരിക്കാനോ, ന്യായമായ ബോണസ് അനുവദിക്കാനോ തയാറാകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നാലുതവണ അനുരഞ്ജന ചര്ച്ചവിളിച്ചെങ്കിലും കോളജധികൃതര്‍ പങ്കെടുത്തിരുന്നില്ല.
സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് കോളജിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട് സമരം അലങ്കോലമാക്കാനുള്ള ശ്രമമാണ് അധികൃതര്‍ ചെയ്യുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പത്തോളം വാഹനങ്ങള്‍ സമരം നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടത്.
ഇതിനെ തുടര്‍ന്ന് കോളജിന്റെ കവാടത്തിനരികില്‍ സമരപ്പന്തല്‍ കെട്ടി. സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗം പി ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി.കെ കുമാരന് അധ്യക്ഷനായി. എന്‍.എം പുരുഷോത്തമന്, വി.വി ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."