HOME
DETAILS

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

  
Web Desk
May 13, 2026 | 6:44 AM

Malappuram district division should be implemented-latest

മലപ്പുറം: കേരളത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന ജില്ലയാണ് മലപ്പുറം.  സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും രാജ്യത്തിന്റെ വളർച്ചക്കും എണ്ണമറ്റ സംഭാവനകൾ നൽകിയ മണ്ണ് കൂടിയാണിത്. 40 ലക്ഷത്തിലധികം ജനങ്ങളാണ് മലപ്പുറം ജില്ലയിൽ താമസിക്കുന്നത്. ജനസംഖ്യയിൽ മാത്രമല്ല, വിസ്തൃതിയിലും മലപ്പുറം മുൻപന്തിയിലുണ്ട്.

പക്ഷെ, ജനസംഖ്യാനുപാതികമായ വികസനങ്ങളോ ആനുകൂല്യങ്ങളോ മാറി മാറി വരുന്ന സർക്കാരുകളിൽ നിന്നും മലപ്പുറത്തിന് വേണ്ടത്ര ലഭിക്കാറില്ല. തീരവും, വനവുമെല്ലാം ഉൾക്കൊള്ളുന്ന ജില്ലയിലെ എല്ലാ മേഖലകളിലും ഒരുപോലെ വികസനമെത്തിക്കാൻ ഭരണാധികാരികൾക്ക് കഴിയാറില്ല..അതുപോലെ വിവിധ സർക്കാർ സേവനങ്ങൾക്കായി ഭരണ സിരാ കേന്ദ്രങ്ങളിലേക്കെത്താൻ ജില്ലയുടെ ചില ഭാഗങ്ങളിലുള്ളവർക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുൾപ്പെടെ ഉണ്ടാവുന്നു.

താരതമ്യേനെ ജനസംഖ്യ കുറവായ ജില്ലകൾ അവർക്കനുവദിക്കുന്ന വികസന ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ ജനങ്ങളിലേക്കും. വികസനം എത്തിക്കുമ്പോൾ അതെ ഫണ്ട്‌ ഉപയോഗിച്ച് മലപ്പുറത്തെ ഭരണാധികാരികൾക്ക് ജനസംഖ്യയുടെ ചെറിയൊരു ശതമാനത്തിന് മാത്രമേ വികസനം നടപ്പാക്കാൻ കഴിയുന്നുള്ളൂ.. അതുകൊണ്ട് തന്നെയാണ് ഐ.എ.എസ്‌ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ജില്ലാ വിഭജനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കട്ടുന്നത്. ജില്ലയുടെ വികസന സ്വപ്‌നങ്ങൾ കൂടുതൽ പ്രാവർത്തികമാക്കാൻ ഭരണ നിർവഹണം എളുപ്പമാക്കുന്ന രീതിയിൽ ജനങ്ങളുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് മലപ്പുറം ജില്ലാ വിഭജനത്തിന്റെ സാധ്യതകൾ പരിശോധിക്കണമെന്ന് നിയുക്ത യു.ഡി. എഫ് സർക്കാരിനോട് ഈ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

അവതാരകൻ:കെ. ടി ഹുസൈൻ കുട്ടി മുസ്‌ലിയാർ
അനുവാദകൻ: അൻവർ റഷീദ് ബാഖവി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കാസർകോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

Kerala
  •  5 hours ago
No Image

പുതിയ സീസണിലെ ഉംറ വിസകൾ ജൂൺ 1 മുതൽ ലഭ്യമാകും; നടപടികൾ തുടങ്ങി മന്ത്രാലയം

Saudi-arabia
  •  5 hours ago
No Image

അന്താരാഷ്ട്ര മ്യൂസിയം ദിനം; യുഎഇയിലെ 8 മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

uae
  •  6 hours ago
No Image

ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ? വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി; ഹോക്കി ഇന്ത്യക്കെതിരെ പി.ആർ. ശ്രീജേഷ്

Others
  •  6 hours ago
No Image

ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

Kerala
  •  6 hours ago
No Image

മസ്‌കത്തില്‍ ഭിക്ഷാടനം മറയാക്കി കവര്‍ച്ച; വിദേശ വനിതകളുടെ സംഘം അറസ്റ്റില്‍

oman
  •  6 hours ago
No Image

ബംഗാളിൽ കടുത്ത നടപടി: വോട്ടർ പട്ടികയിലില്ലാത്തവർക്ക് റേഷനും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം

National
  •  6 hours ago
No Image

നിർണായക നീക്കവുമായി ദുബൈ ടാക്സി; 1.45 ബില്യൺ ദിർഹത്തിന് നാഷണൽ ടാക്സിയെ ഏറ്റെടുക്കും

uae
  •  6 hours ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

National
  •  6 hours ago
No Image

റായ്പൂരിൽ ചരിത്രം കുറിക്കുമോ വിരാട്; ടി20യിലെ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ കിങ് ഇന്ന് കളത്തിലിറങ്ങുന്നു

Cricket
  •  7 hours ago