രുചിയൂറും വിഭവങ്ങളുമായി കഫെ കുടുംബശ്രീ
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സൂര്യകാന്തി വേദിക്ക് സമീപമായി തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി കുടുംബശ്രീ സംരംഭകരും നഗരത്തിലെ വിവിധ ഹോട്ടലുകളും ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമാവുന്നു. പരമ്പരാഗത നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ന്ന വൈവിധ്യമാര്‍ന്ന മേള ഭക്ഷണപ്രിയരെ ഏറെ ആകര്‍ഷിച്ചു. ഓണത്തിന്റെ മധുരത്തെ കൊഴിപ്പിക്കുന്ന പായസക്കൂട്ടുകളും ജ്യൂസുകളുമായികൃഷ്ണ കഫെ കുടുംബശ്രീ ഭക്ഷണപ്രിയരെആകര്‍ഷിക്കുന്നത്.
ഇവിടെയൊരുക്കിയ പപ്പായ പായസം, പഴം-അവല്‍ പായസം, ചോള പ്രഥമന്‍ തുടങ്ങിവിവിധ തരം പായസങ്ങള്‍ കഴിക്കാന്‍ പ്രായമൊന്നും പലര്‍ക്കും തടസ്സമല്ല. വിവിധയിനം പുട്ടുകളും കറികളും ഒരുക്കിയാണ് ശ്രീഭദ്ര കുടുംബശ്രീരംഗത്തുള്ളത്. കപ്പ പുട്ട്, ചോളം പുട്ട്, മിക്‌സ്ഡ് പുട്ട് എന്നിവയോടൊപ്പം വ്യത്യസ്മാര്‍ന്ന പട്ടം കോഴിക്കറിക്കും ആവശ്യക്കാര്‍ ഏറെയാണ്. വടക്കന്‍ മലബാറിന്റെ രുചി ഫുഡ്‌കോര്‍ട്ടിലെ ഭൂരിഭാഗം സ്റ്റാളുകളിലും രുചിച്ചറിയാവുന്നതാണ്. മലബാറിന്റെ തനത് വിഭവങ്ങളായ ചട്ടിപത്തിരി, മുട്ടമാല, കിളിക്കൂട്, ഉന്നക്കായ്, കായ്‌പോള, മക്രോണി പോള എന്നിവ മേളയില്‍ ആകര്‍ഷകമാവുമ്പോള്‍ മലബാര്‍ ദം ബിരിയാണി തന്നെയാണ് മേളയിലെ താരം. പരമ്പരാഗത വിഭവങ്ങളായ കപ്പയുംമീനും കുട്ടനാടന്‍ വിഭവങ്ങളായ താറാവ് കറിയും അപ്പവും വിവിധ തരം കരിമീന്‍ കറികളും ഭക്ഷ്യമേളയില്‍ചൂടോടെ ലഭിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും മേളയുടെ പ്രധാന ആകര്‍ഷണമാണ്.
വിവിധ തരത്തിലുള്ള ദോശകള്‍ക്കായുള്ള കൗണ്ടറും ഭക്ഷ്യമേളയുടെരുചിയേറ്റും. ചെമ്മീന്‍, കോഴി, പോത്ത്, പനീര്‍വിവിധ മല്‍സ്യങ്ങള്‍ എന്നിവഉള്‍ക്കൊള്ളിച്ചുള്ളകുട്ടിദോശകള്‍ക്കുംഡിമാന്റേറുകയാണ്. മിതമായ നിരക്കില്‍രുചിയൂറുംവിഭവങ്ങളാണ് ഓണം വാരാഘോഷം കാണാന്‍ കനകക്കുന്നില്‍ എത്തുന്നവരെ കാത്തുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."