HOME
DETAILS

ശൗചാലയങ്ങളുടെ പ്രാധാന്യവുമായി ശുചിത്വ മിഷന്റെ ഫ്‌ളോട്ട്

  
backup
September 16 2016 | 20:09 PM

%e0%b4%b6%e0%b5%97%e0%b4%9a%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af

തിരുവനന്തപുരം: ഓണം വാരാഘോഷയാത്രയില്‍ ശൗചാലയങ്ങളുടെ പ്രാധാന്യവുമായി ശുചിത്വ മിഷന്റെ ഫ്‌ളോട്ടൊരുങ്ങി.

സ്വാതന്ത്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശുചിത്വമെന്ന രാഷ്ട്രപിതാവിന്റെ ആഹ്വാനത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഉതകുന്ന വിധത്തില്‍ ശൗചാലയത്തിന്റെയും ശുചിത്വത്തിന്റെയും മാതൃകകള്‍ പ്രദര്‍ശിപ്പിച്ച് അവയുടെ നിര്‍മാണം, ഉപയോഗം, പരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശുചിത്വ മിഷന്റെ ഫ്‌ളോട്ട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും ആരോഗ്യത്തിനും പ്രവര്‍ത്തനക്ഷമതയ്ക്കും കുട്ടികളുടെ ക്ഷേമത്തിനും പരിസ്ഥിതി ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുമെല്ലാം ശൗചാലയങ്ങളുടെ ഉപയോഗം നിര്‍ണായകമാണ്. ഇതിന് ഏറ്റവും വലിയ തെളിവ് നമ്മുടെ നാട് തന്നെയാണ്. കേരളത്തിന്റെ ആരോഗ്യ-ക്ഷേമ രംഗത്തെ ഉയര്‍ന്ന സ്ഥാനവും നമ്മുടെ 97 ശതമാനം കുടുംബങ്ങളുടെ ശൗചാലയ ഉപയോഗവും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്. രാജ്യത്തിനു തന്നെ മാതൃകയായ ഈ നേട്ടത്തിന് പൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം കുതിക്കുമ്പോള്‍ നമ്മുടെ ഉത്സവാഘോഷങ്ങളോടൊപ്പം ഈ നേട്ടവും വിളംബരം ചെയ്യുക എന്നതാണ് ശുചിത്വ മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ശൗചാലയങ്ങളുടെ പ്രാധാന്യം അറിയിക്കുന്ന ഫ്‌ളോട്ടുമായി ഓണം വാരാഘോഷ യാത്രയില്‍ ശുചിത്വ മിഷന്‍ അണിനിരക്കുന്നത്. 97.3 ശതമാനം വീടുകള്‍ക്കും ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കിയിട്ടുള്ള നമ്മുടെ സംസ്ഥാനം, എല്ലാ വീട്ടിലും ശൗചാലയം ഉറപ്പാക്കിയ ജനസാന്ദ്രതയേറിയ ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് അടുക്കുകയാണ്. നവംബര്‍ ഒന്നിന് ഈ ലക്ഷ്യം പൂര്‍ത്തിയാക്കും. ഇതിനായി രണ്ട് ലക്ഷത്തോളം ശൗചാലയങ്ങളുടെ നിര്‍മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യത്ത് ശൗചാലയ സൗകര്യമുള്ള വീടുകളുടെ സാന്ദ്രത 60 ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് നാം ഈ നേട്ടം കൈവരിക്കുന്നതെന്നതാണ് നവംബര്‍ ഒന്നിന്റെ പ്രത്യേകത വര്‍ധിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago