ദേശീയ തപാല്‍ യൂനിയന്‍ കോട്ടയം ഡിവിഷന് സമ്മേളനം നാളെ
പാലാ: ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് കോട്ടയം ഡിവിഷന് സമ്മേളനം നാളെ.
പാലാ കുരിശുപള്ളിക്കവലയിലുള്ള മീനച്ചില്‍ താലൂക്ക് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ രാവിലെ 9.30നാണ് സമ്മേളനം ആരംഭിക്കുക. വാര്‍ഷിക സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. എഫ്.എന്‍.പി.ഒ ഗ്രൂപ്പ് സി സംസ്ഥാന പ്രസിഡന്റ് കെ.എം. ആന്റണി അധ്യക്ഷത വഹിക്കും. കോട്ടയം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് അലക്സിന് ജോര്‍ജ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 നു ചേരുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കും. സമ്മേളനത്തില്‍ എഫ്.എന്‍.പി.ഒ ഡിവിഷനിലെ മുഴുവന്‍ ജി.ഡി.എസ് ജീവനക്കാരെയും സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പെടുത്തുന്നതിനാല്‍ എല്ലാ ജി.ഡി.എസ് ജീവനക്കാരും 18ന് തന്നെ ആവശ്യമായ ഫോമുകള്‍ ഒപ്പിട്ടു നല്‍കണമെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മി റ്റി ചെയര്മാന് കെ.എസ്. കുമാരന്, മറ്റു ഭാരവാഹികളായ കെ.കെ. ദേവരാജന്‍, കെ. രാധാകൃഷ്ണന്, മാത്യു സേവ്യര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."