വിശ്വകര്‍മ്മദിനം: വിപുലമായി ആഘോഷിക്കും
കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂനിയന്‍ വിഎസ്എസ് മഹിളാസംഘം, വിഎസ്എസ് യൂത്ത് ഫെഡറേഷന്‍, ഗായത്രി സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ഇന്ന് ജില്ലയില്‍ വിപുലമായപരിപാടികളോടെ ആഘോഷിക്കും. രാവിലെ 8ന് താലൂക്ക് യൂനിയന്‍ മന്ദിരത്തില്‍ വിഎസ്എസ് കോട്ടയം യൂനിയന്‍ പ്രസിഡന്റ് എ.രാജന്‍ പതാക ഉയര്‍ത്തും.9ന് വിശ്വകര്‍മ്മദേവ പൂജ, അര്‍ച്ചന, പ്രസാദവിതരണം, 10ന് സമൂഹപ്രാര്‍ത്ഥന, 1ന് വി.എസ.്എസ് മഹിലാസംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന. ഉച്ചകഴിഞ്ഞ്3ന് തിരുനക്കര മഹാദേവക്ഷേത്രമൈതാനിയില്‍ നിന്നും ശ്രീവിരാഡ് വിശ്വകര്‍മ്മദേവനെ ഹംസരഥത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള മഹാശോഭായാത്ര അരംഭിക്കും. ശാസ്ത്രിറോഡ്, മനോരമ സെന്‍ട്രല്‍ ജംഗ്ഷന്‍വഴി മഹാശോഭായാത്ര തിരുനക്കര ക്ഷേത്രസന്നിധിയില്‍ സമാപിക്കും. 6ന് ശിവശക്തി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം അഡ്വ.കെസുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.രാജന്‍ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മികച്ച ഫ്‌ളോട്ടുകള്‍ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് വക ട്രോഫികള്‍ വിചരണം ചെയ്യും. മാസ്റ്റര്‍ അനന്ദു സുരേഷിനെ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."