HOME
DETAILS

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

  
May 19, 2026 | 8:51 AM

modi-media-questions-sibi-george-response-norwegian-journalist

ഓസ്ലോ: യൂറോപ്പ് സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കിയില്ലെന്ന വിവാദത്തില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കോട്ടയം പാല സ്വദേശിയായ സിബി ജോര്‍ജിന്റെ മറുപടി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ഞങ്ങള്‍ എന്തിന് നിങ്ങളെ വിശ്വസിക്കണം?', 'ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കാമോ?' തുടങ്ങി ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും അവകാശ ലംഘനങ്ങളെയും കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഇന്ത്യയിലെ കോടതികളെ സമീപിക്കാനാണ് സിബി ജോര്‍ജ് നിര്‍ദ്ദേശിച്ചത്. 

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും ഭരണഘടനാ മൂല്യങ്ങളും സിബി ജോര്‍ജ് വിശദീകരിച്ചു. ഇന്ത്യയെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധമില്ലാതെ വിദേശ എന്‍.ജി.ഒ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് കാലത്ത് ലോകത്തെ സഹായിച്ചതിലൂടെ ഇന്ത്യ ആഗോളതലത്തില്‍ വിശ്വാസ്യത നേടിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നുണ്ടെന്ന് സിബി ജോര്‍ജ് വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച നാള്‍മുതല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നുവെന്നും പല വികസിത രാജ്യങ്ങളിലും ഇത് ഏറെക്കാലത്തിന് ശേഷമാണ് നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇന്ത്യയിലാണെങ്കിലും ലോകം നേരിടുന്ന പ്രശ്നങ്ങളുടെ അനുപാതത്തില്‍ ഇന്ത്യയില്‍ അത്രയും പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ മാധ്യമങ്ങളെ നേരിടുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും സിബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നോര്‍വീജിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കിയില്ലെന്ന വിവാദം ഉയര്‍ന്നത്.  സംയുക്ത പ്രസ്താവന നടത്തി വേദി വിടുന്നതിനിടെ നോര്‍വീജിയന്‍ പത്രമായ ഡാഗ്‌സാവിസനിലെ മാധ്യമപ്രവര്‍ത്തകയായ ഹെല്ലെ ലിംഗ് സ്വെന്‍സര്‍ 
'പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്?' എന്നുറക്കെ ചോദിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ഇതിനു ഉത്തരം നല്‍കാതെ വേദി വിടുകയായിരുന്നു. 

പ്രധാനമന്ത്രി മോദിയുടെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിലും സമാനമായ രീതിയില്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157ാം സ്ഥാനത്തുമാണെന്ന് ചൂണ്ടിക്കാട്ടിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

 

A controversy emerged after Prime Minister Narendra Modi reportedly avoided answering questions from the media during a public interaction. The issue gained further attention when a Norwegian journalist raised concerns regarding press freedom and media access in India.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  4 hours ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  4 hours ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  4 hours ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  4 hours ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  4 hours ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  4 hours ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  5 hours ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  5 hours ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  5 hours ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  5 hours ago