HOME
DETAILS

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

  
Web Desk
May 26, 2026 | 7:12 AM

following the defeat in bengal assembly election more than 100 trinamool counselors have been resigned

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. സംസ്ഥാനത്തെ വിവിധ നഗരസഭകളിലായി നൂറിലധികം കൗണ്‍സിലര്‍മാര്‍ ഇതിനോടകം രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. 

ഭട്പാര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ 30 കൗണ്‍സിലര്‍മാരാണ് രാജിവെച്ചത്. ഇവിടെ തൃണമൂലിന്റെ ആകെ അംഗബലം 35 ആണ്. ഹാലിസഹര്‍ നഗരസഭയില്‍ 13ല്‍ 16 പേരും, കാഞ്ചന്‍പാറയില്‍ 14 കൗണ്‍സിലര്‍മാരും സ്ഥാനൊഴിഞ്ഞു. ഗാരുലിയ 18, നോര്‍ത്ത് ബരക്പൂര്‍ 15, കൊന്തായ് 14, ഡയമണ്ട് ഹാര്‍ബര്‍ 6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രാജിക്കണക്ക്.

വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് കൗണ്‍സിലര്‍മാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംസ്ഥാന ഭരണം കൈവിട്ടതോടെ പൊലിസ് നടപടി ഭയന്നാണ് പലരും രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ ടിഎംസി നേതാക്കളെ ലക്ഷ്യംവെച്ച് പൊലിസ് അറസ്റ്റുണ്ടായത് കൗണ്‍സിലര്‍മാരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

അതേസമയം മേയ് 20ന് ബിധാനഗര്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ രഞ്ജന്‍ പൊദ്ദാറെയും, ദിവസങ്ങള്‍ക്ക് മുന്‍പ് സാമ്രാട്ട് ബറുവയെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂച്ച് ബിഹാറില്‍ കൗണ്‍സിലര്‍ ഉജ്ജ്വല്‍ താറും അറസ്റ്റിലായിരുന്നു.

അതിനിടെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനർജി ഇന്‍ഡ്യ മുന്നണി യോ​ഗം വിളിച്ച് ചേർത്തിട്ടുണ്ട്. സഖ്യകക്ഷികളുമായി ആലോചിച്ച് ജൂണില്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും. യോഗം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസിനോ, സമാജ് വാദി പാര്‍ട്ടിക്കോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും, ഡിഎംകെയും തമ്മിലുള്ള ശീതയുദ്ധം യോഗത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. 

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യംവിട്ട് ടിവികെയോടൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് കൂറുമാറിയതോടെ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിലും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ ഡിഎംകെയുടെ നിലപാട് ഇന്ത്യ മുന്നണിക്ക് നിര്‍ണായകമാണ്. 

“Following the heavy defeat in the Bengal Legislative Assembly elections, there have been mass resignations in the Trinamool Congress.”

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  2 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  2 days ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  2 days ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  2 days ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  2 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  2 days ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

latest
  •  2 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  2 days ago