'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍
കൊച്ചി: സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ്.
വനിതായാത്രക്കാര്‍ക്കുള്ള ''സീറോ ടിക്കറ്റ്'' പുരുഷന്‍മാര്‍ക്കും നല്‍കിയാണ് കണ്ടക്ടര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതു വഴി വലിയ തുകയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന കണ്ടക്ടര്‍മാര്‍ക്ക് ഒരോ ദിവസവും ലഭിക്കുന്നത്. പുരുഷ യാത്രക്കാര്‍ കിട്ടുന്ന ടിക്കറ്റ് ശ്രദ്ധിക്കാത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറം ലോകം അറിയുന്നത്.
ആലുവ-പറവൂര്‍ റൂട്ടില്‍ യാത്ര ചെയ്ത് ഇറങ്ങിയ തമിഴ്‌നാട് സ്വദേശി തന്റെ ടിക്കറ്റ് നോക്കിയ സമയത്താണ് 'സീറോ വാല്യു' ടിക്കറ്റാണ് കിട്ടിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്ററിലേക്ക് പരാതി നല്‍കി. എന്നാല്‍ ടിക്കറ്റ് കൊടുക്കുമ്പോള്‍ ബസില്‍ തിരക്കായിരുന്നുവെന്നും കാഴ്ചകുറവിന്റെ പ്രശ്‌നമുണ്ടെന്നുമാണ് കണ്ടക്ടര്‍ മൊഴി നല്‍കിയത്.
അത് പോലെ എറണാകുളം- ഗുരുവായൂര്‍ റൂട്ടിലെ ബസില്‍ ഒരു പുരുഷ യാത്രക്കാരന് ഇത്തരത്തില്‍ സീറോ ടിക്കറ്റ് നല്‍കി. ഇത് തിരിച്ചറിഞ്ഞ യാത്രക്കാരന്‍ ടിക്കറ്റ് മാറ്റി വാങ്ങുകയായിരുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ കണ്ടക്ടറുടെ ബാഗ് പരിശോധിച്ചതില്‍ നിന്നും 135 രൂപ അധികമുള്ളതായി മനസ്സിലാക്കി.
പൊന്നാനി ഡിപ്പോയില്‍നിന്ന് പാലക്കാട്ടേക്കുള്ള ബസില്‍ എട്ട് ഇതരസംസ്ഥാനക്കാരായ പുരുഷ വിനോദസഞ്ചാരികള്‍ക്ക് വനിതാ സൗജന്യ ടിക്കറ്റ് നല്‍കിയ സംഭവവും ഉണ്ടായി. തുടര്‍ന്ന് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
A massive fraud is being carried out under the cover of the government's 'Priyadarshini' scheme, which aims to provide free bus travel for women. Conductors are executing this scam by issuing the "Zero Ticket"—meant exclusively for female passengers—to male passengers as well.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."