HOME
DETAILS
MAL
കാറിന് സൈഡ് കൊടുത്തില്ല; ആര്.ജെ.ഡി എം.എല്‍.എയുടെ മകന് യുവാവിനെ കുത്തി
backup
September 17 2016 | 09:09 AM
പാറ്റ്ന: ബീഹാറില്‍ തന്റെ കാറിന് സൈഡ് കൊടുക്കാതിരുന്ന യുവാവിനെ ആര്‍ജെഡി എംഎല്‍എയുടെ മകന് കുത്തി പരുക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച്ച ഔറംഗബാദിലാണ് സംഭവം നടന്നത്.
മുതിര്‍ന്ന ആര്.ജെ.ഡി എം.എല്‍.എ ബീരേന്ദ്ര സിന്‍ഹയുടെ മകന് കുണാല്‍ പ്രദാപാണ് യുവാവിനെ ആക്രമിച്ചത്. പരുക്കേറ്റ യുവാവിനെ പാട്നയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ മകനെതിരെയുള്ള ആരോപണങ്ങളെല്ലാം സിന്‍ഹ നിഷേധിച്ചു. തന്റെ മകന് സംഭത്തില്‍ പങ്കില്ല.തന്റെ മകന് നിരപരാധിയാണെന്ന് തനിക്കറിയാം. യുവാവ് സ്വയം കുത്തി പരുക്കേല്‍പ്പിച്ചതാണ്. കേസില്‍ തന്റെ മകനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തില്‍ പ്രതിപക്ഷം സിന്‍ഹക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കുനാലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."