കെ.എം.സി.സി ആഗോള കമ്മിറ്റി രൂപീകരിക്കും
നെടുമ്പാശ്ശേരി: മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന് (കെ.എം.സി.സി) ആഗോള തലത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ന്യൂയോര്‍ക്ക്, ആസ്‌ട്രേലിയ, യു.കെ, യു.എസ്.എ എന്നിവിടങ്ങളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ 1500ഓളം വളണ്ടിയര്‍മാരെ സേവനത്തിനെത്തിച്ച സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിനെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. കരിപ്പൂര്‍ വിമാനത്താവളം അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആഗോള കമ്മിറ്റി രൂപം നല്‍കുന്നതിന്റെ ഭാഗമായി ഭരണഘടന തയാറാക്കുന്നതിനായി കെ.പി മുഹമ്മദ് കുട്ടി (സഊദി ) ചെയര്‍മാനായും, സി.കെ യൂസഫ് (മസ്‌ക്കത്ത് ) കണ്‍വീനറായും കമ്മിറ്റിക്ക് ചുമതല നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."