മേവാനിയുടെ അറസ്റ്റ് ഫാസിസത്തിന്റെ യഥാര്‍ഥ മുഖം: പി.എം സാദിഖലി
കോഴിക്കോട്: ജനാധിപത്യ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റുകള്‍ അടിക്കടി അതിന്റെ യഥാര്‍ഥ മുഖം വെളിവാക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു.
ഗുജറാത്തിലെ ദലിത് സമരനായകന് ജിഗ്നേഷ് മേവാനിയെ അകാരണമായി അറസ്റ്റുചെയ്യുകയും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വിട്ടയക്കേണ്ടി വന്നതും ഇതാണ് കാണിക്കുന്നത്. ജനാധിപത്യം വെറും പുകമറ മാത്രമാണെന്നതും തരം കിട്ടുമ്പോഴൊക്കെ തനിനിറം പുറത്താകുമെന്നതും ഫാസിസത്തിന്റെ സ്വഭാവമാണ്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിന് വിഘ്നം വരുമെന്ന് ഭയന്നാണെത്ര മേവാനിയെ അറസ്റ്റ് ചെയ്തത്.
ചക്രവര്‍ത്തിയുടെ തിരുപ്പിറവി ആഘോഷത്തിനും എഴുന്നള്ളത്തിനും അമൃതേത്തിനും മുന്പില് ഫാസിസ്റ്റുകള്‍ പുഴുക്കളെ പോലെ കരുതുന്ന ദലിതുകള്‍ കണ്‍വെട്ടത്ത് പോലും ഉണ്ടാവരുതെന്ന മനോനിലയാണ് ഈ കടുംകൈക്ക് ഇവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."