HOME
DETAILS
MAL
'കടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാത്തത് ദ്രോഹം'
backup
September 17 2016 | 21:09 PM
തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാത്തത് കടുത്ത ദ്രോഹമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. മൃതദേഹം കണ്ടെത്താനാവാത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വരുന്ന കാലതാമസവും അപേക്ഷകളോടൊപ്പം വേണ്ടത്ര രേഖകളില്ലാത്തതുമാണ് തുക ലഭിക്കാതിരിക്കാന്‍ കാരണമെന്ന ബോര്‍ഡ് അധികൃതരുടെ വാദം വാസ്തവവിരുദ്ധമാണ്. അങ്ങനെ അല്ലാത്ത കേസുകളില്‍ എല്ലാ രേഖകളും നല്‍കിയെന്ന് ഉറപ്പാക്കിയിട്ടും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നില്ല. 2010നു ശേഷം മരിച്ച 950ഓളം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് തുക ലഭ്യമായിട്ടില്ല. കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഈ കുടുംബങ്ങളെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."