ജലപീരങ്കിയില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; വെള്ളക്കുപ്പിയുമായി പിണറായി വിജയന്‍ നിയമസഭയില്‍
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരേ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാര്‍ച്ചില്‍ മലിന ജലം കൊണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. മലിനജലവുമായുള്ള കുപ്പിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയിലെത്തി. പകര്‍ച്ചവ്യാധികളുള്ള കാലത്താണ് ഇത്തര ഗുരുതര രോഗങ്ങളുണ്ടാക്കുന്ന മലിനജലം ജലപീരങ്കിയില്‍ പ്രയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അതേസമയം വിഷയം ഗൗരവമായി കാണുമെന്ന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് എടുത്ത വെള്ളമാണ്. പഴയ കാലത്തെ ടാങ്കറില്‍ നിന്ന് എടുത്ത വെള്ളമാകാം. മനപൂര്‍വ്വം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും ലാബില്‍ അയച്ച് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളം പരിശോധിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ലബോറട്ടറിയില്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം ഗൗരവത്തില്‍ പരിശോധിക്കുമെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജലപീരങ്കിയെയും വെടിവെയ്പ്പിനെയും ഭയമില്ലെന്ന് പറഞ്ഞ കെ രാജന്‍, മലിന വെള്ളത്തില്‍ പെണ്‍കുട്ടികളുടെ ചുരിദാറിന്റെ കളര്‍ വരെ മാറിയെന്നും ആരോപിച്ചു. കെ രാജനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ജലപീരങ്കി താനും നേരിട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. ലാബ് ഫലം വന്നിട്ട് തുടര്‍ന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."