കുലശേഖരപുരം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പഞ്ചായത്തിലെ 97-98 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ തഴവ പാടശേഖര സമിതിക്ക് നല്കിയ ട്രില്ലറും മെതിയന്ത്രവും മറിച്ചുവിറ്റെന്ന പരാതിയിലായിരുന്നു പരിശോധന.
പാടശേഖര സമിതി സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.രാജന് പാടശേഖര സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപകരണങ്ങള്‍ മറിച്ച് വിറ്റെന്നും ഇതു കണ്ടെത്തണമെന്നുള്ള പരാതിയെ തുടര്‍ന്നു പഞ്ചായത്തില്‍ ഓഡിറ്റും നടന്നിരുന്നു. നിയമസഭാ സമിതിയും എ.ജി( അക്കൗണ്ട് ജനറല്‍)യുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാസറുദ്ദീന്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 21,08,700 രൂപ ഡി.രാജന് പഞ്ചായത്തിന് നഷ്ടം വരുത്തിയിട്ടുണ്ടെന്നും ഈ പണം രാജന് തിരിച്ച് അടക്കണമെന്ന് ഉത്തരവുണ്ടായിരുന്നു.
എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി പഞ്ചായത്ത് സെക്രട്ടറിയേയും ജീവനക്കാരേയും സ്ഥലംമാറ്റി അഴിമതിക്ക് വെള്ളപൂശാന്‍ ശ്രമിച്ചെങ്കിലും ജനകീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ചന്ദ്രബാബു എന്നയാള്‍ കൊടുത്ത കേസിനെ തുടര്‍ന്നാണ് വിജിലന്‍സ് കൊല്ലം യൂനിറ്റ് സി.ഐ.രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."