ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017-18 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നുവരെ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 600 രൂപയോ അതില്‍ താഴെയോ റേഷന്‍ കാര്‍ഡില്‍ പ്രതിമാസ വരുമാനം രേഖപ്പെടുത്തിയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുത്ത 57 തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്തമുള്ളവര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പേഴ്‌സിനും ആശാ വര്‍ക്കര്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍ക്കും വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, മറ്റു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ഈ വിഭാഗത്തില്‍പ്പെട്ട ഇതുവരെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കാത്തവര്‍ക്കും ഉള്ളത് പുതുക്കാത്തവര്‍ക്കുമാണ് അപേക്ഷിക്കാനാവുക. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 600 രുപയോ അതില്‍ താഴെയോ റേഷന്‍ കാര്‍ഡില്‍ പ്രതിമാസ വരുമാനം രേഖപ്പെടുത്തിയ കുടുംബങ്ങള്‍ രജിസ്‌ട്രേഷനായി റേഷന്‍ കാര്‍ഡും അതിന്റെ പകര്‍പ്പും കുടുംബാങ്ങളുടെ ആധാര്‍ കാര്‍ഡും നല്‍കണം. മറ്റുള്ളവര്‍ ഇതോടൊപ്പം തൊഴില്‍ വിഭാഗവും പെന്‍ഷനും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രജിസ്‌ട്രേഷന്റെ സമയത്ത് ലഭിക്കുന്ന സ്ലിപ്പാണ് ഫോട്ടോ എടുക്കുന്ന സമയത്ത് ഹാജരാക്കേണ്ടത്. ഇപ്പോള്‍ അക്ഷയ സെന്ററില്‍ രജിസ്‌ട്രേഷന്‍ മാത്രമേ നടക്കുന്നുള്ളൂ. ഫോട്ടോ എടുക്കല്‍ പിന്നീടാണ്. സ്ഥലും സമയവും പത്രങ്ങളില്‍ പരസ്യപ്പെടുത്തും.
അപേക്ഷിക്കുന്ന സമയത്ത് ഒരു കാര്‍ഡിലെ എല്ലാവര്‍ക്കും അപേക്ഷ നല്‍കാം. ഇതിനായി കാര്‍ഡിലെ ഒരാള്‍ രേഖകള്‍ സഹിതം അക്ഷയയില്‍ എത്തിയാല്‍ മതി. എന്നാല്‍ ഒരു റേഷന്‍ കാര്‍ഡിലെ അപേക്ഷിച്ച അഞ്ചു പേര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുകയുള്ളൂ. ഫോട്ടോ എടുക്കുന്ന സമയത്ത് നിശ്ചിത സ്ഥലത്ത് അഞ്ചുപേരും ഹാജരാകണം. ഈ മാസം അവസാനം വരെ അപേക്ഷിക്കാം. റേഷന്‍ കാര്‍ഡ് ഇല്ലാത്ത തിരഞ്ഞെടുത്ത ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന്റെ സമയം തീരുമാനിച്ചിട്ടില്ല. റേഷന്‍ കാര്‍ഡില്ലാത്തവര്‍ അത് സാക്ഷ്യപ്പെടുത്തുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖ ഹാജരാക്കേണ്ടിവരും. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി സര്‍ക്കാര്‍ ആശുപത്രികളിലും തിഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സാ നിരക്കില്‍ ആനുകൂല്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."