കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും രïു തട്ടില്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഭരണപ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നിരവധി ജോലികള്‍ നടപ്പിലാക്കാനും തീരുമാനമെടുക്കാനും കാലതാമസം നേരിടുന്നുവെന്ന് കൗണ്‍സിര്‍മാര്‍ ആരോപിച്ചു.
നിലവില്‍ തൃക്കാക്കര നഗരസഭയുടെ കീഴില്‍ 5700 പേര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉï്. ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ക്കും പെന്‍ഷന്‍ ഇതുവരെ ലഭ്യമായിട്ടില്ല. നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഡാറ്റ എന്‍ട്രി ചെയ്ത ലിസ്റ്റ് ഇടപ്പള്ളി, തൃക്കാക്കര, അയ്യനാട് എന്നീ സര്‍വീസ് സഹകരണ ബാങ്കുകളിലേക്ക് അയച്ച് കൊടുക്കാത്തതാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലാകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. സലീമിന്റെ ചോദ്യത്തിന് മറുപടിയായി നഗരസഭ അധ്യക്ഷ പറഞ്ഞു. എസ്.സി കുട്ടികള്‍ക്ക് നല്‍കേï പഠനോപകരണ പദ്ധതി പ്രകാരം വാങ്ങിയ സൈക്കിള്‍ അടക്കം പല ഉപകരണങ്ങളും ഗുണഭോക്താക്കളെ അറിയിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയതായും ആക്ഷേപമുയര്‍ന്നു.
ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി പ്രകാരം രï് ലക്ഷം രൂപ സ്വയം തൊഴില്‍ വ്യക്തിഗത വായ്പക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അനാസ്ഥകാട്ടി. ദൈനം ദിന മാലിന്യശേഖരണത്തിനായി ലോറികള്‍ വാടകയ്‌ക്കെടുക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. സ്റ്റാന്റിങ് കമ്മറ്റിയില്‍ എടുക്കുന്ന പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതിനാല്‍ സാധരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല. താക്കീതു നല്‍കിയിട്ടും കൃത്യ സമയത്ത് ജോലിയില്‍ എത്തുന്നതില്‍ പല ഉദ്യോഗസ്ഥ വീഴ്ച്ച വരുത്തുന്നതായും കൗണ്‍സില്‍ കുറ്റപ്പടുത്തി.
ഓരോ വര്‍ഡിലേയും ഗുണഭോക്ത്യ സമിതി കൂടി തീരുമാനിക്കുന്ന ചെയര്‍മാന്‍, കണ്‍വീനര്‍ വര്‍ക്കുകളൊന്നും (ബെനിഫിഷറി വര്‍ക്കുകള്‍) നടപടി ക്രമങ്ങള്‍ അനുസരിച്ചു നടക്കുന്നില്ല. ഏറ്റവും കൂടുതല്‍ ഓഡിറ്റ് ആക്ഷേപം ഉള്ളതും കണ്‍വീനര്‍ വര്‍ക്കുകള്‍ക്കാണ്.
ഓഡിറ്റിങിന്റെ ഭാഗത്തു നിന്നും വിജിലന്‍സ് തുടങ്ങി വകുപ്പില്‍ നിന്നും കണ്ണടച്ച് പോകുന്നതുകൊï് മാത്രമാണ് കണ്‍വീനര്‍ വര്‍ക്കുകള്‍ രക്ഷപെട്ടുപോകുന്നത്. കണ്‍വീനര്‍ വര്‍ക്കുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും ടെന്‍ഡര്‍ വര്‍ക്കുകളാണ് ലാഭമെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ചിങ്ങംത്തറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."