ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്
ഹരാരെ: തുടര്‍ പരമ്പര നഷ്ടങ്ങള്‍ സമ്മാനിച്ച ചീത്തപ്പേരില്‍നിന്ന് മുഖം രക്ഷിക്കാന്‍ ഇന്ത്യന്‍ ടി20 സംഘം ഇന്ന് ഹരാരെയിലിറങ്ങുന്നു.
സിംബാബ്‍ വെക്കെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് ടിലോകകപ്പിന് ശേഷം ആദ്യ പരമ്പര വിജയം പിടിക്കാനാണ് ഇന്ത്യന്‍ ടീം കളത്തിലെത്തുന്നത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ആദ്യ പരമ്പരനേട്ടമെന്ന മോഹവും ഇന്ത്യക്കുണ്ട്.
ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങും പേസര്‍ മായങ്ക് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ്ങുമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. വൈഭവ് വെറും 19 പന്തില്‍നിന്ന് 50 റണ്‍സെടുത്തപ്പോള്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മായങ്ക് രണ്ട് വിക്കറ്റുമെടുത്തിരുന്നു.
ടി20യില്‍ അര്‍ധ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇതോടെ വൈഭവിന്റെ പേരിലായി.സിംബാബ് വെ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 40 പന്തും ഏഴ് വിക്കറ്റും ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
ഈ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യയിറങ്ങുക. ബാറ്റിങ്ങില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഓപ്പണ്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. താരം ഇന്ന് ഫോമിലെത്തുന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ബൗളിങ്ങില്‍ ഇന്ത്യക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. മായങ്ക് യാദവിനൊപ്പം ആദ്യമത്സരത്തില്‍ പ്രിന്‍സ് യാദവും മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.
വിക്കറ്റെടുത്തില്ലെങ്കിലും പുതുമുഖ താരം അശോക് ശര്‍മയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടി. അതിനാല്‍ മാറ്റങ്ങളൊന്നുമില്ലാതെയാവും വി.വി.എസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘം ഇന്നിറങ്ങുക.
മറുവശത്ത് ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്‍വെന്‍ സംഘം കളത്തിലെത്തുന്നത്. ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും മധ്യനിര കരുത്ത് കാട്ടിയത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ബ്ലെസിങ് മുസറബാനി നയിക്കുന്ന ബൗളിങ് സംഘവും കരുത്ത് കാട്ടിയാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് സിംബാബ്‍ വെന്‍ ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."