HOME
DETAILS

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

  
July 25, 2026 | 1:11 PM

wildfires spread across europe nearly two lakh people evacuated national emergency declared in spain

മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്‌പെയ്‌നിലും കാട്ടുതീ പടർന്നുപിടിക്കുന്നു. രൂക്ഷമായ ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇതുവരെ രണ്ടു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സ്‌പെയ്‌നിലെ മാഡ്രിഡിലും അവില പ്രവിശ്യയിലുമുണ്ടായ രണ്ട് വലിയ കാട്ടുതീ ഒന്നായി പടർന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. 22,000 ഹെക്ടറിലധികം വനഭൂമിയാണ് ഇവിടെ കത്തിനശിച്ചത്. സാഹചര്യം കൈവിട്ടുപോയതോടെ, സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഫ്രാൻസ് യൂറോപ്യൻ യൂണിയന്റെ (EU) സഹായം തേടിയിട്ടുണ്ട്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് മാത്രം 1.4 ലക്ഷത്തിലധികം സഞ്ചാരികളെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. കാട്ടുതീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി യൂറോപ്യൻ യൂണിയൻ ഏഴ് പ്രത്യേക അഗ്നിശമന വിമാനങ്ങൾ ഫ്രാൻസിലേക്കും സ്‌പെയ്‌നിലേക്കും അയച്ചിട്ടുണ്ട്.

 

Severe wildfires driven by extreme heat and high winds are spreading rapidly across southern Europe, particularly impacting Spain and southwestern France.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 hours ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  4 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  4 hours ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  5 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  5 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  5 hours ago