ആഘോഷങ്ങളുടെ ആരവത്തിന് അവധി ;ഓഫിസുകളും വിദ്യാലയങ്ങളും ഇനി സജീവം
മലപ്പുറം: തുടര്‍ച്ചയായ ഒമ്പതു ദിവസത്തെ അവധി ആഘോഷങ്ങള്‍ക്കു വിട നല്‍കി സ്‌കൂളുകളും ഓഫിസുകളും ഇന്നു സജീവമാകും. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയതിനാല്‍ ആഘോഷിക്കാന്‍ നിരവധി ദിവസങ്ങളാണു ലഭിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അവധി ആവോളം ആസ്വാദിച്ചാണു മടങ്ങുന്നത്.
അവധി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു. കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ ഹര്‍ത്താലും സമരവുമായതിനാല്‍ മിക്ക കുടുംബങ്ങളും യാത്രക്കായി തെരഞ്ഞെടുത്തതു വയനാടും ഊട്ടിയും കൊടൈക്കനാലും മൂന്നാറുമായിരുന്നു. ആഘോഷപരിപാടികളില്ലാത്ത ഒരു ഗ്രാമംപോലും ജില്ലയിലുണ്ടായിരുന്നില്ല.
പുറമെ വിവധ കച്ചവട സ്ഥാപനങ്ങളുടെ ഓഫറുകളും കിഴിവുകളും കൂടിയായതോടെ പെരുന്നാളും ഓണവും വിപണിയിലും മത്സരമുണ്ടാക്കി.
കച്ചവട സ്ഥാപനങ്ങള്‍ക്കും പത്തു ദിവസം കൊയ്ത്തുകാലമായിരുന്നു. ഓണവും ബലി പെരുന്നാളും ഒന്നിച്ചെത്തിയതിനാല്‍ ജില്ലയ്ക്കു മതസൗഹാര്‍ദം നിറഞ്ഞ ആഘോഷമായിരുന്നു. മുസ്‌ലിം സുഹൃത്തുക്കളുടെ വീട്ടില്‍ പെരുന്നാളിനു ബിരിയാണി കഴിച്ചും തിരിച്ചു ഓണസദ്യക്കു പങ്കെടുത്തും പലരും സൗഹൃദം നുകര്‍ന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."