HOME
DETAILS

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

  
Web Desk
July 28, 2026 | 12:49 PM

historic test cricket feat west indies all-rounder justin greaves sets rare record against pakistan with five consecutive maiden wickets

തരൂബ (ട്രിനിഡാഡ്): പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അഭൂതപൂർവ്വമായ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് പേസർ ജസ്റ്റിൻ ഗ്രീവ്സ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആരും നേടാത്ത നേട്ടമാണ് ഈ മുപ്പത്തൊന്നുകാരൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാം ദിനം ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ പ്രകടനം ഉണ്ടായത്.

മത്സരത്തിൽ 11 ഓവർ പന്തെറിഞ്ഞ ഗ്രീവ്സ്, വെറും 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, അദ്ദേഹം വീഴ്ത്തിയ അഞ്ച് വിക്കറ്റുകളും തുടർച്ചയായ അഞ്ച് മെയ്ഡൻ ഓവറുകളിലായിരുന്നു എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത്തരത്തിൽ തുടർച്ചയായ അഞ്ച് ഓവറുകളിൽ വിക്കറ്റുകളും മെയ്ഡനുകളും സ്വന്തമാക്കുന്ന ആദ്യ ബൗളറാണ് ജസ്റ്റിൻ ഗ്രീവ്സ്.  

കളിഗതി മാറ്റിയ മാന്ത്രിക സ്പെൽ  

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന്റെ 311 റൺസ് പിന്തുടർന്ന പാകിസ്താൻ ശക്തമായ നിലയിലായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഷാൻ മസൂദിന്റെയും (109) സൽമാൻ ആഘയുടെയും ബാറ്റിംഗ് മികവിൽ പാകിസ്താൻ മികച്ച നിലയിലായിരുന്നു മുന്നേറിയത്. എന്നാൽ ഷമർ ജോസഫ് സൽമാൻ ആഘയെ പുറത്താക്കി ഈ കൂട്ടുകെട്ട് തകർത്തതിന് പിന്നാലെ ഗ്രീവ്സ് തന്റെ മാജിക് സ്പെൽ കളാൽ കളം നിറയുകയായിരുന്നു.  

നൂറു കടന്ന ഷാൻ മസൂദിനെ ക്ലീൻ ബൗൾഡാക്കിക്കൊണ്ട് ഗ്രീവ്സ് വേട്ടയാടലിന് തുടക്കമിട്ടു. പിന്നാലെ വന്ന ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് റിസ്വാൻ എന്നിവരെയും അദ്ദേഹം പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടക്കി. ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ മുഹമ്മദ് അബ്ബാസിനെ കൂടി പുറത്താക്കിയ ഗ്രീവ്സ് തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കുകയും അഞ്ച് മെയ്ഡൻ വിക്കറ്റ് റെക്കോർഡ് എന്ന ചരിത്രനേട്ടത്തിൽ എത്തുകയും ചെയ്തു. ഗ്രീവ്സിന്റെ ഈ പ്രത്യാക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ പാകിസ്താൻ വെറും 15 റൺസിനിടെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 282 റൺസിന് പുറത്തായി. ഇത് വെസ്റ്റ് ഇൻഡീസിന് ഒന്നാം ഇന്നിംഗ്സിൽ 29 റൺസിന്റെ ലീഡ് നേടിക്കൊടുത്തു.  

സ്റ്റുവർട്ട് ബ്രോഡിന്റെ റെക്കോർഡ് പഴങ്കഥയായി  

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനുമുമ്പ് ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് 2016 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ നാല് വിക്കറ്റ് മെയ്ഡനുകൾ നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ആ നേട്ടമാണ് ഇപ്പോൾ ജസ്റ്റിൻ ഗ്രീവ്സ് അഞ്ച് മെയ്ഡൻ ഓവറുകളിലൂടെ മറികടന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് നിരയിലെ വിശ്വസ്തനായ ഓൾറൗണ്ടറുടെ ഈ ചരിത്രനേട്ടം കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  2 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  2 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  3 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  3 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  3 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  3 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  3 hours ago
No Image

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

uae
  •  3 hours ago
No Image

എ.കെ.ജി ഭവനില്‍ പൊലിസ്; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി

National
  •  3 hours ago
No Image

80,000 ചതുരശ്ര മീറ്ററിലെ അത്ഭുതക്കാഴ്ച; അബുദബി ഗുഗ്ഗൻഹൈം മ്യൂസിയം ഡിസംബർ 11 മുതൽ പ്രവർത്തനം ആരംഭിക്കും

uae
  •  4 hours ago