വീട്ടുവളപ്പ് വിദേശപഴങ്ങളുടെ പറുദീസയാക്കി; കുഞ്ഞിബാവ ശ്രദ്ധേയനാകുന്നു
പുത്തനത്താണി: വീട്ടുവളപ്പില്‍ വിദേശരാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍ വിളയിച്ചെടുത്ത് കല്‍പകഞ്ചേരിയിലെ നെടുവഞ്ചേരി അഹമ്മദ് എന്ന കുഞ്ഞിബാവ ശ്രദ്ധേയനാകുന്നു. രണ്ടണ്ട് ഏക്കറയോളം വരുന്ന തന്റെ വീട്ടുവളപ്പിലാണ് കുഞ്ഞിബാവ നൂറുക്കണക്കിനു വിവിധ ഔഷധവീര്യമുള്ളതും അല്ലാത്തതുമായ പഴവര്‍ഗങ്ങള്‍ കായ്ക്കുന്ന സ്വദേശിയും വിദേശിയുമായ മരങ്ങള്‍ കൃഷി ചെയ്തത്. ഇവയില്‍ ഭൂരിഭാഗവും വിദേശി പഴവര്‍ഗങ്ങളാണ്.
മാങ്കോസ്റ്റിന്‍, ബട്ടര്‍ഫ്രൂട്ട്, ലോങ്ങന്‍ ലിച്ചി, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഇന്ത്യോനേഷ്യ- തായ്‌ലാന്റ് എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള സാന്റോള്‍, ലാക്കു ഷെറ്റ്, മലേഷ്യയിലെ ബര്‍മീസ് ഗ്രൈപ്പ്, നിലക്കടലയുടെ രുചിയുള്ള പീനട്ട് ബട്ടര്‍ ഫ്രൂട്ട്, സവര്‍ജില്‍, ബാകോക്ക് ചാമ്പ, ബറാബ, മലേഷ്യന്‍ താരമായ ദുരിയന്‍, ജമൈക്കയില്‍ നിന്നുള്ള ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ട്, സ്‌നേക്ക് ഫ്രൂട്ട്, വലിയ മാമ്പഴ ഇനത്തില്‍പെട്ട ജഹാംഗീര്‍, രുചിക്കും-മധുരത്തിനും പേരുകേട്ട അല്‍ഫോണ്‍സ എന്നറിയപ്പെടുന്ന ആഫൂസും, മാമ്പഴ സുന്ദരി എന്നറിയപ്പെടുന്ന സിന്ദൂരം, ഹിമായുദ്ദീന്‍, മുവാണ്ടന്‍ എന്നിവയും കുഞ്ഞിബാവയുടെ കൃഷിയില്‍പ്പെടുന്നു. ഇസ്രായേല്‍ അത്തി, ഫോഗ്പ്ലം, പിസ്ത, മധുര അമ്പായം, ആപ്പിള്‍, നീല ഇനത്തതില്‍പെട്ട ഫാഷന്‍ ഫ്രൂട്ട്, നീല ശീതപ്പഴം, നീല പേരക്ക, റൂബിക്ക, നോനി- വെല്‍വെറ്റ് ആപ്പിള്‍, സ്റ്റോബറി, വിവിധ ഇനം വാഴകള്‍, സുഗന്ധദ്രവ്യങ്ങളുടെ രാജാവായ ഊദിന്റെ മരം, ഒലീവ് മരം നൂറില്‍പരം ഔഷധ സസ്യങ്ങളുടെ ഒരു വിഭാഗവും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ടണ്ട്.
ആര്യവേപ്പ്, കൂവളം, മാദളം, നീര്‍മാദളം, അശോകം, സര്‍വസുഗന്ധി, തുളസി വെറ്റില, കുറ്റികുരുമുളക്, വെളുത്ത കുന്നി, കുന്തിരിക്കം, കര്‍പൂര തുളസി, ആരോഗ്യപ്പച്ച, ആടലോടകം, പുളിയാരന്‍, നീല അമരി, തൊഴുകണ്ണി, ശതാവരി, പൂവരശ്, പിച്ചകം, ചക്കരക്കൊല്ലി, മുറികൂട്ടി, കസ്തൂരി മഞ്ഞള്‍, ശംഖുപുഷ്പം, നാഗവള്ളി, വയമ്പ്, ഇരുവേലി, ബ്രഹ്മി, പഴമക്കാരുടെ ഉരുളക്കിഴങ്ങ് എന്നറിയപ്പെടുന്ന അടത്താപ്പ്, നിത്യ വഴുതന, വിവിധയിനം മുളകുകള്‍ തുടങ്ങീ 22 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ അന്വേഷണത്തില്‍ കണ്ടെണ്ടത്തിയ ഒട്ടുമിക്ക പഴങ്ങളും കൃഷി ചെയ്തിട്ടുണ്ടണ്ട്.
കര്‍ഷക കുടുംബാംഗമെന്ന നിലയില്‍ കൃഷിയില്‍ വളരെ തല്‍പരനാണ്. വിവിധ ഇനം വാഴകളാണ് കുഞ്ഞിബാവയുടെ കൃഷിയിടത്തിന്റെ മറ്റൊരു പ്രത്യേകത. മധുരമൂറുന്ന വൈവിധ്യമാര്‍ന്ന വാഴപ്പഴങ്ങള്‍ക്കു പുറമെ കാഴ്ചക്കായി മാത്രമുള്ള വാഴകളും വാഴക്കുലകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ടണ്ട്. കൃഷിഭവന്റെ മേല്‍നോട്ടവും സഹായവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. തീര്‍ത്തും ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഇവിടെ ഉത്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങള്‍ സ്വന്തക്കാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം വിതരണം ചെയ്യുകയാണ് പതിവ്. ഭാര്യ കുഞ്ഞിമോളും സഹായത്തിനായി ഒപ്പമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."