നാസറിന്റെ വേര്‍പാട് നാടിന്റെ തേങ്ങലായി
വില്ല്യാപ്പള്ളി: ഇല്ലത്ത്പീടികയില് നാസറിന്റെ (43) അപ്രതീക്ഷിത വേര്‍പാട് നാടിന്റെ തേങ്ങലായി. കഴിഞ്ഞദിവസം ഹൃദായാഘാതം മൂലം വടകര സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നാസര്‍ മരിച്ചത്. മരിക്കുന്നതിനു മിനുട്ടുകള്‍ക്ക് മുന്‍പും അദ്ദേഹം സുഹൃത്തുക്കളുമായും മറ്റും ഏറെനേരം ചെലവഴിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എപ്പോഴും തമാശപറയുകയും ചിരിച്ചുകൊണ്ട് പെരുമാറുകയും ചെയ്തിരുന്ന നാസര്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. നേരത്തെ ബഹ്റൈനില്‍ ആയിരുന്നെങ്കിലും പിന്നീട് നാട്ടില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയാറാകാത്ത വ്യക്തിത്വമായിരുന്നു.
പെരുമുണ്ടശ്ശേരി ഇല്ലത്ത്പീടികയില് സൂപ്പിയുടെ മകനും വില്ല്യാപ്പള്ളി കെ.എം മൊയ്തു ഹാജിയുടെ മരുമകനുമാണ് നാസര്‍. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പറമ്പില്‍പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."