കുന്നുകര ഗ്രാമ പഞ്ചായത്തിനെ 'സന്‍സദ് ആദര്‍ശ് '
ഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍
പ്രത്യേകമായി ഫണ്ടുകള്‍ അനുവദിക്കും
നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമ പഞ്ചായത്തിനെ 'സന്‍സദ് ആദര്‍ശ് ' ഗ്രാമമായി ഇന്ന് പ്രഖ്യാപിക്കും. ഒരു പാര്‍ലമെന്റ് അംഗത്തിന് തന്റെ മണ്ഡലത്തില്‍ നിന്നും ഒരു വര്‍ഷം ഒരു പഞ്ചായത്തിനെ സന്‍സദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കാന്‍ കഴിയും.
എറണാകുളം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്നും ഈ വര്‍ഷം കുന്നുകര ഗ്രാമ പഞ്ചായത്തിനെയാണ് ഈ പദ്ധതിയിലേക്ക് കെ.വി.തോമസ് എം.പി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ മേഖലകളിലായി നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കാന്‍ കുന്നുകര ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. ഇതെതുടര്‍ന്നാണ് കുന്നുകരയെ ഈ വര്‍ഷം സന്‍സദ് ആദര്‍ശ് ഗ്രാമമായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി ഫണ്ടുകള്‍ അനുവദിക്കും.
നകാര്ഷിക മേഖല, പശ്ചാത്തല മേഖല, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, കുടിവെള്ള പദ്ധതി തുടങ്ങിയ മേഖലകളുടെ സമഗ്ര വികസനത്തിന് സഹായകമാകുന്നതാണ് പദ്ധതി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യന് പദ്ധതി ഉദ്ഘാടനം ചെയ്യും.
വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അധ്യക്ഷനായിരിക്കും. കെ.വി.തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി.സതീശന്, എസ്.ശര്‍മ്മ, അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള, പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."