HOME
DETAILS

മരക്കൂട്ടങ്ങളില്‍ നിന്നു സാബൂന്‍കായയും അപ്രത്യക്ഷമാകുന്നു

  
backup
February 22, 2016 | 11:10 AM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8
ചീമേനി: ശരീരത്തിലെ അഴുക്ക് കളയാനും വസ്ത്രങ്ങളലക്കാനും ഉപയോഗിച്ചിരുന്ന സാബൂന്‍ കായ എന്ന ഉറുവഞ്ചി മരങ്ങള്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നു. സമീപകാലത്തുവരെ ധാരാളമായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടിരുന്ന ഈ വൃക്ഷം ഇന്നു പേരിനുപേലുമില്ല. മുന്‍പ് മലയോര പ്രദേശങ്ങളില്‍ ധാരാളമായി ഇത്തരം മരങ്ങളുണ്ടായിരുന്നു. അടുത്ത കാലത്തായി അപ്രത്യക്ഷമായ മരങ്ങളില്‍ പ്രധാനമാണ് ഉറുവഞ്ചി. സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്ന മരമാണിത്. സംസ്‌കൃതത്തില്‍ അരിഷ്ട, ഫേനില, രീഠാ, സോമവല്‍ക എന്നിങ്ങനെയാണ് പേര്. നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പശക്കൊട്ട എന്നായിരുന്നു വിളിച്ചിരുന്നത്. 15മീറ്റര്‍ ഉയരം വരെ വളരുന്ന ഈ മരത്തില്‍ ഒക്ടോബറില്‍ പൂക്കളുണ്ടായി ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് കായ വിളയുന്നത്. ഇന്ത്യയിലെ സോപ്പ് എന്നാണ് ലാറ്റിനില്‍ ഇതിന്റെ ശാസ്ത്രീയനാമം അര്‍ഥമാക്കുന്നത്. ചിലര്‍ ഇതിനെ സാബൂന്‍കായ എന്നും പറയും. സാബൂന്‍ എന്നത് അറബി പദമാണ്. അറബി ഭാഷയില്‍ സോപ്പിനു സാബൂന്‍ എന്നാണു പറയുക. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ചവക്കായ, പശക്കൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. സാപോണിന്‍ എന്ന ആല്‍കലോയ്ഡ് സാബൂന്‍കായയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളവുമായി ചേര്‍ന്നാല്‍ പതഞ്ഞുപൊന്തും. സ്വര്‍ണപ്പണിക്കാര്‍ ഇതിന്റെ കായ സ്വര്‍ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാന്‍ ഉപയോഗിച്ചിരുന്നു. കാളവണ്ടി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുണ്ടാക്കാനാണ് വൃക്ഷത്തിന്റെ തടി ഉപയോഗിക്കുന്നത്. ഒരു തലമുറ കൂടി പിന്നിട്ടാല്‍ ഇത്തരം മരങ്ങളെ കണ്ടാലോ കേട്ടാലോ അറിയുന്നവര്‍ തന്നെ ഈ ഭൂമുഖത്ത് ഉണ്ടാകാന്‍ സാധ്യതയില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  a month ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  a month ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  a month ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  a month ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  a month ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  a month ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  a month ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  a month ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  a month ago