അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിന്റെ ബാങ്ക് ലോക്കര്‍ കാലിയാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി. വിജിലന്‍സ് സംഘമാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തൃപ്പൂണിത്തുറ എസ്.ബി.ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്.
ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയെന്ന ആരോപണത്തിലാണ് അന്വേഷണം.
നേരത്തെകെ. ബാബുവിന്റെയും ഭാര്യ ഗീതയുടെയും പേരിലുള്ള ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. എന്നാല്‍ രണ്ട് മക്കളുടേയും ലോക്കറുകളില്‍ നിന്ന് നിന്ന് സ്വര്‍ണം കണ്ടെത്തിയിരുന്നു.
ബാങ്ക് രേഖകള്‍ പരിശോധിച്ച വിജിലന്‍സ് സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് ബാബുവിന്റെ ഭാര്യ ലോക്കറിലുള്ള സാധനങ്ങള്‍ മാറ്റുന്ന ദൃശ്യം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."