ആലപ്പുഴ പ്രസ് ക്ലബിലെ അതിക്രമം: പ്രതികളായ അഭിഭാഷകരെ തിരിച്ചറിഞ്ഞു
ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബിനുള്ളില്‍ അതിക്രമിച്ചുകയറി ബോര്‍ഡ് നശിപ്പിച്ച കേസില്‍ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു. അഭിഭാഷകരായ രണ്ടംഗ സംഘമാണ് അതിക്രമം കാട്ടിയതെന്ന് കണ്ടെത്തിയ ആലപ്പുഴ നോര്‍ത്ത് പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തു. ആലപ്പുഴ മന്നത്ത് വാര്‍ഡില്‍ സംഗീത് വീട്ടില്‍ ജയദേവന് (29 ), പൂന്തോപ്പ് വാര്‍ഡില്‍ മിഥില വീട്ടില്‍ അഭിലാഷ് സോമന് (28 ) എന്നിവരാണ് പ്രതികള്‍. ഇന്ത്യന്‍ ശിഷാ നിയമം 447 ,427 294 (ബി ) വകുപ്പുകള്‍ പ്രകാരം അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 22 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചു പ്രസ് ക്ലബിന്റെയും ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ ആലപ്പുഴയില്‍ രാവിലെ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് രണ്ടംഗ സംഘം പ്രസ് ക്ലബ് കെട്ടിടത്തില്‍ അതിക്രമിച്ചുകയറി അസഭ്യവര്‍ഷം ചൊരിയുകയും, ഫ്ളക്സ് ബോര്‍ഡ് കീറി നശിപ്പിക്കുകയും അതില്‍ ബാര്‍ അസോസിയേഷന് വക എന്ന് പേപ്പറില്‍ എഴുതി ഒട്ടിക്കുകയും ചെയ്തത്. സംഭവത്തില്‍ ബാര്‍ അസോസിയേഷന് പങ്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങള്‍ വഷളാക്കാന്‍ പ്രതികള്‍ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."