HOME
DETAILS

സിറിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര: 57 മരണം

  
backup
February 22, 2016 | 11:36 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2
ദമസ്‌കസ്: സിറിയിലെ ഹുംസിലും ദമസ്‌കസിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും തദ്ദേശവാസികളാണ്. നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ദക്ഷിണ ദമസ്‌കസിലെ പ്രാന്തപ്രദേശമായ സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഹുംസിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹുംസ് നഗരത്തിലെ അതിര്‍ത്തിയിലെ അല്‍ അര്‍മാന്‍ പ്രദേശത്താണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യു.കെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക് പ്രകാരം മരണസംഖ്യ 46 ആണ്. കൊല്ലപ്പെട്ടവരില്‍ 28 തദ്ദേശീയരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. ഹുംസ് നഗരത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ശക്തികേന്ദ്രമായ റഖയിലും അലെപ്പോയിലും ഐ.എസ് വിരുദ്ധ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഹുംസിലെ ആക്രമണം. അലെപ്പോയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. റഖക്കും അലെപ്പോക്കും ഇടയില്‍ 40 കി.മി അകലെയുള്ള കിഴക്കന്‍ അലെപ്പോയിലെ ഗ്രാമങ്ങളാണിവ. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അരലക്ഷം പേരാണ് അലെപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  2 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  2 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  2 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  2 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  2 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  2 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  2 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  2 days ago