തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം
തുറവൂര്‍: ദിനംപ്രതി നൂറുക്കണക്കിന് യാത്രക്കാര്‍ എത്തിച്ചേരുന്ന തുറവൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും.തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി തിരദേശ മേഖലയായ ചെല്ലാനം, പള്ളിത്തോട് മേഖലകളില്‍ നിന്നും പറയ കാട്, തഴുപ്പ്, നാളി കാട്ട്, കോടീ തുരുത്ത്, തൈക്കൂടം ഫെറി, കുത്തിയതോട്, വളമംഗലം, കാടാ തുരുത്ത് ,പഴമ്പള്ളിക്കാവ്, പുത്തന്‍ചന്ത, ' മനക്കോടം, തിരുമല ഭാഗം ,ചാവടി, വല്ലത്തോട്, എഴുപുന്ന തെക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ദിനംപ്രതി പേര്‍ ഇവിടെ എത്തി ട്രെയിനുകളില്‍ യാത്ര ചെയ്യുന്നുണ്ട് ' ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തുറവൂറില്‍ സ്റ്റോപ്പുള്ളതിനാല്‍ രാത്രിയിലും പകലും ഇവിടെ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുകയാണ്.തിരുവനന്ത പു രം ,കൊല്ലം ' ആലപ്പുഴ, എറണാകുളം, തൃശൂര്‍, എന്നിവിടങ്ങളില്‍ ജോലി ക്ക് പോകുവാന്‍ തുറവുര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്റ്റേഷന്‍ പരിസരങ്ങളിലെ നായ് ശല്യം മൂലം വളരെ ദയപ്പെട്ടാണ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലൂടെ വരുന്നതും പോകുന്നതും 'സ്റ്റേഷനിലെക്ക് വരുന്ന എല്ലാ റോഡുകളിലും നടവഴികളിലും ഇരുനൂറോളം നായ്ക്കളാണ് യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത് 'റോഡുകളിലൂടെ ഇവ കൂട്ടത്തോടെ ഓടി നടക്കുന്നത് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
റോഡിലൂടെയുള്ള ശല്യം മൂലം റെയില്‍വേ പാളത്തിലൂടെ പോയാലും അവിടെയും തെരുവ് നായ്ക്കളുടെ സംഘങ്ങളാണ് 'ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."