മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിലെ കെ.എസ്.ആര്.ടി.സി സര്‍വീസ് പണിമുടക്ക് മാറ്റി: ചര്‍ച്ച 27 ന്
പൈനാവ്: മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിലെ കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകളുടെ കാര്യത്തില്‍ തൊടുപുഴ നഗരസഭ ട്രാഫിക് പരിഷ്കരണ സമിതി തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം 27 ന് 12.30ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ട്രാഫിക് അഡൈ്വസറി യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇതേത്തുടര്‍ന്ന് ഈ വിഷയത്തെചൊല്ലി ഇന്ന് കെ.എസ്.ആര്.റ്റി.ഇ.എ(സി.ഐ.ടി.യു) യൂണിയന് നടത്താനിരുന്ന സൂചന പണിമുടക്ക് മാറ്റിവയ്ക്കാനും യോഗത്തില്‍ ധാരണയായി. പണിമുടക്ക് ഒഴിവാക്കാനായി എ.ഡി.എം കെ.കെ.ആര്.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ട്രാഫിക് പരിഷ്കാരം മൂലം കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ട്രാഫിക് അഡൈ്വസറി കമ്മറ്റിയെ അറിയിച്ച് ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്.റ്റി.ഒ റോയി മാത്യു, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എസ്.ശിവശങ്കരപിള്ള, കെ.എസ്.ആര്.ടി.ഇ.എ ജില്ലാ പ്രസിഡന്റ് റ്റി.എസ് നന്ദഗോപന്, ജില്ലാ സെക്രട്ടറി സി.ആര് മുരളി, മറ്റ് നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."