റോഡില്‍ അനധികൃത പാര്‍ക്കിംഗ് ; ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍
പാലാ : മിനി സിവില്‍ സ്റ്റേഷന്റെ ഉളളിലൂടെയുളള റോഡിലെ അനധികൃത പാര്‍ക്കിംഗ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. വളരെ വീതി കുറഞ്ഞ ഈ റോഡില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇരുവശത്തുമായി പ്രവര്‍ത്തിക്കുന്നത്.
നാലു മീറ്റര്‍ വീതിയുളള ഈ റോഡിന്റെ ഇരുവശത്തും വലിപ്പമുളള കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വളരെ പ്രയാസകരമാണ്. സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ജയില്‍, ഹയര്‍സെക്കണ്‍റി സ്‌കൂള്‍, ബിഎസ്എന്‍എല്‍ ഓഫീസ്, കസ്റ്റമര്‍ സെന്റര്‍ എന്നീവിധം ജനങ്ങള്‍ വന്നെത്തുന്ന ഓഫീസുകളും സ്ഥാപനങ്ങളും ഈ റോഡിനോട് ചേര്‍ന്നാണുളളത്. കെട്ടിടനിര്‍മ്മാണത്തിലെ അശാസ്ത്രീയമായ നടപടിയാണ് ജനങ്ങള്‍ക്ക് വിനയായത്. പാര്‍ക്കിംഗ് സ്ഥലം ഒട്ടുമില്ലാതെയാണ് ജില്ലാ ട്രഷറി കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്. ബി.എസ്.എന്‍.എല്‍ എഞ്ചിനീയര്‍ ഓഫീസിന് പാര്‍ക്കിംഗ് സ്ഥലമേ ഇല്ല. ആയിരക്കണക്കിന് ടെലിഫോണ്‍ ഉപഭോക്താക്കള്‍ ടെലിഫോണ്‍ ബില്ല് അടയ്ക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും ആശ്രയിക്കുന്ന ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിനും പാര്‍ക്കിംഗ് സ്ഥലം ഇല്ലേയില്ല. ഈ റോഡിനോട് ചേര്‍ന്നുളള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തിന്റെ സ്ഥലമാണ് കുറേ വാഹനങ്ങള്‍ക്ക് ആശ്രയം. രാവിലെ ഒന്‍പതരയോടെ ഇവിടെ വാഹനങ്ങള്‍ക്കൊï് നിറയും. പിന്നീട് എത്തുന്നവര്‍ക്ക് ഇവിടെയും രക്ഷയില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാഫിക് പൊലിസ് അനധികൃത പാര്‍ക്കിംഗ് നടത്തിയ വാഹനങ്ങളില്‍ നോട്ടീസ് പതിപ്പിക്കുന്നുïെങ്കിലും പാര്‍ക്കിംഗിന് കുറവൊന്നും വരുന്നില്ല. സിവില്‍ സ്റ്റേഷന് സമീപമുള്ള നാലുവരി ബൈപ്പാസിന്റെ ഇരുവശവും ഇപ്പോള്‍ വാഹനങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്. സിവില്‍ സ്റ്റേഷന് സമീപമുള്ള നഗരസഭാ ഓപ്പണ്‍ സ്റ്റേജിന്റെ സ്ഥലം പ്രയോജനപ്പെടുത്തി വാഹന പാര്‍ക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തി വാഹനത്തില്‍ എത്തുന്നവരുടെ താത്പര്യം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."