HOME
DETAILS
MAL
പണച്ചാക്കുകളായ സ്ഥാനാര്‍ഥികളെ തേടുന്നത് സി.പി.എമ്മിന്റെ പാപ്പരത്തം:ഇ.ടി
backup
February 22 2016 | 13:02 PM
തിരൂര്‍: ആദര്‍ശവും ആശയവും പണയപ്പെടുത്തി പണച്ചാക്കുകളായ സ്ഥാനാര്‍ഥികളെ തേടുന്നത് സി.പി.എമ്മിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു. ജി.സി.സി തിരൂര്‍ മണ്ഡലം കെ.എം.സി.സി വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ വിവിധ സഹായ വിതരണപരിപാടിയും തിരൂര്‍ മണ്ഡലം മുസ്‌ലിംലീഗ് ഇലക്ഷന്‍ ഓര്‍ഗനൈസേഷന്‍ പരിശീലന ക്യാംപും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തുടര്‍ച്ച കേരത്തിലുണ്ടണ്ടാകുമെന്ന് വികസനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.അതു സംഭവിക്കുക തന്നെ ചെയ്യും. ജനങ്ങളോട് കാരുണ്യം കാണിക്കാത്ത രാഷ്ട്രീയം അര്‍ഥശൂന്യമാണ്.റോഡിലിറങ്ങി ബഹളംവെക്കലും മുദ്രാവാക്യം വിളിക്കലുമല്ല രാഷ്ട്രീയം, മറിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനവുമാണ് രാഷ്ട്രീയമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ബാക്കിയാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വികസനം കൃത്യമായി വന്നതും ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിച്ചതും മലപ്പുറം ജില്ലയിലാണ് . മണ്ഡങ്ങളില്‍ വികസനം കൊണ്ടണ്ടുവരാന്‍ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ പരസ്പരം മത്സരിക്കുകയാണ്. ലീഗ് എം.എല്‍.എമാര്‍ ഒരു മാസം കൊണ്ടണ്ടുവന്ന വികസനം അഞ്ചു വര്‍ഷമെടുത്തിട്ടും കൊണ്ടണ്ടുവരാന്‍ ജില്ലയിലെ ഇടതു എം.എല്‍.എമാര്‍ക്ക് സാധിച്ചിട്ടില്ല. തിരൂരിന് ഇടതു എം.എല്‍.എ ഉണ്ടണ്ടായിരുന്ന കാലംപ്ലാന്‍ ഹോളിഡേയായിരുന്നുവെന്നും ഇ.ടി വ്യക്തമാക്കി.
നൗഷാദ് പറവണ്ണ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സി.എച്ച് സെന്ററിലേക്കുള്ള ധനസഹായം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സി. മമ്മുട്ടി എം.എല്‍. എയ്ക്ക് കൈമാറി. സി. എച്ച് സെന്ററിന് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും കൂടാതെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. തലക്കാട് പഞ്ചായത്തിലെ വൃക്ക രോഗിയായ പെണ്‍കുട്ടിക്കുള്ള ധനസഹായവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുടുംബത്തിന് കൈമാറി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി. സൈതലവി മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, അബ്ദുള്ളക്കുട്ടി മുറിവഴിക്കല്‍, റാഷിദ് നെല്ലാഞ്ചേരി, നജീബ് സൗത്ത് പല്ലാര്‍, ഹബീബുറഹ്മാന്‍ വൈരങ്കോട്, ടി.സി സുഹൈല്‍ തിരൂര്‍, നിയാസ് തിരുന്നാവയ, അനീഷ് വാക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."