കാവേരി പ്രശ്നം: ഗൂഡല്ലൂരില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വിസ് നടത്തണം
ഗൂഡല്ലൂര്‍: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടക- തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ സര്‍വിസ് നിര്‍ത്തിയിട്ട് പതിനഞ്ചു ദിവസം പിന്നിട്ടു. കര്‍ണാടക- തമിഴ്നാട് ബസുകള്‍ അതിര്‍ത്തി വരെയാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. സംഘര്‍ഷം ഭയന്നാണ് അതിര്‍ത്തിക്കപ്പുറത്തേക്കുള്ള സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നത്. നീലഗിരിയില്‍ കക്കനഹള്ള അതിര്‍ത്തി വരെയാണ് ഇരു ബസുകളും സര്‍വിസ് നടത്തുന്നത്. തമിഴ്നാട്ടിലൂടെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പോലും കര്‍ണാടക ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്ക് ഗൂഡല്ലൂര്‍ വഴിയാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ ഊട്ടി മൈസൂര്‍ ബസ് മാത്രമാണ് കക്കനഹള്ളവരെ സര്‍വീസ് നടത്തുന്നത്. ഗൂഡല്ലൂര്‍ ഡിപ്പോയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് ബസ് സര്‍വിസ് നടത്തുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതുകാരണം ദിവസവും നിരവധി യാത്രക്കാരണ് ദുരിതത്തിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."