വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്
മാനന്തവാടി: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് കേസ് അട്ടിമറിക്കുന്നെന്നാരോപിച്ച് നാട്ടുകാര്‍ കര്‍മ സമിതി രൂപീകരിച്ച് പ്രക്ഷോപത്തിനൊരുങ്ങുന്നു. ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്ന അഞ്ചാംമൈല്‍ സുഹറയുടെ കൊലപാത കേസ് അട്ടിമറിക്കുന്നെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രക്ഷോപം. ഈ മാസം എട്ടിനാണ് സുഹറയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ പൊലിസ് സുഹറയുടെ ഭര്‍ത്താവ് മജീദിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൂടാതെ കാണാതായ മജീദിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സുഹറയെ മാനസികരോഗിയായി ചിത്രീകരക്കാന്‍ കൂട്ടുനിന്ന സിദ്ധനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യവും പൊലിസ് ചെവിക്കൊണ്ടിട്ടില്ല. മജീദ് ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഭരണങ്ങള്‍ വാങ്ങി വില്‍പന നടത്തിയ ഇടപാടില്‍ കോഴിക്കോട് സ്വദേശിക്ക് പത്ത് ലക്ഷത്തോളം രൂപ ഇയാള്‍ നല്‍കാനുണ്ട്. 2010ല്‍ ക്ഷേത്ര പരിസരത്ത് നിധി കുഴിച്ച സംഭവം ഒതുക്കി തീര്‍ത്തിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ സുഹറ പുറത്ത് പറയുമെന്ന് ഇടക്കിടെ ഭീഷിണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. മീനങ്ങാടി സി.ഐ പളനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മജീദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."