HOME
DETAILS
MAL
സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാകണം കാമ്പസുകള്‍; രാഷ്ട്രപതി
backup
February 23 2016 | 14:02 PM
കോട്ടയം: സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കോട്ടയം സി.എം.എസ് കോളജിന്റെ 200-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തക്ഷശിലയുടെ കാലംമുതല്‍ അതാണ് ഇന്ത്യയുടെ പാരമ്പര്യം. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാത്തത് ഖേദകരമാണ്. 15 നൂറ്റാണ്ട് കാലം വിദ്യാഭ്യാസരംഗത്ത് ലോകത്തെ നയിച്ചത് ഇന്ത്യയാണ്. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ വന്നിരിക്കുന്ന നിലവാരത്തകര്‍ച്ചയില്‍ ദു:ഖമുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
[video width="398" height="266" mp4="http://suprabhaatham.com/wp-content/uploads/2016/02/sss.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."