HOME
DETAILS

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

  
Web Desk
January 12, 2025 | 7:54 AM

fake scam messages in social media-latest story

ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളെല്ലാവരും. എല്ലാ സൗകര്യങ്ങളും വിരല്‍തുമ്പിലുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആപത്ത് നേരിടേണ്ടതായി വരും. സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകാര്‍ പുതിയ രീതികളിലാണ് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പ്രധാന ആയുധം ആകര്‍ഷകമായ പരസ്യങ്ങളാണ്. സോഷ്യല്‍ മീഡിയ തന്നെ പലവിധ തട്ടിപ്പുകളുടെയും കബളിപ്പുകളുടെയും കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. സൈബറിടത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഏത് നിമിഷവും കെണിയില്‍ പെടാം. 

സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുമ്പോഴും അത്രകണ്ട് മലയാളികള്‍ ശ്രദ്ധിക്കാതെ പോകുന്ന സെക്‌സ് തട്ടിപ്പുകളും സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും, ഇപ്പോഴും സാങ്കേതിക അറിവ് കുറഞ്ഞ വ്യക്തികള്‍ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നു.

images.jpg

കേരളത്തില്‍ അടുത്തകാലത്ത് ശ്രദ്ധേയമായ തട്ടിപ്പുകള്‍ ഡേറ്റിങ് ആപ്പ് വഴി നടക്കുന്നവയും, സെക്‌സ് റിലേറ്റഡ് പരസ്യങ്ങള്‍ വഴി നടക്കുന്നവയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഈയിടെയായി ഫേസ്ബുക്കില്‍ പ്രചരിച്ച ആകര്‍ഷകമായ ഒരു പരസ്യം ഇങ്ങനെയായിരുന്നു-

 'ഹൈക്ലാസ് സ്ത്രീകള്‍ക്ക് അതിപ്രശസ്തരും സാമ്പത്തികമായി സ്ഥിരതയുള്ള പുരുഷന്മാരെ ആവശ്യമുണ്ട്. ഓഫറുകള്‍ക്കായി വാട്‌സാപ്പില്‍ ബന്ധപ്പെടുക..' ഈ പരസ്യം കണ്ട് അപേക്ഷിച്ച നിരവധി മലയാളികളുണ്ട്. ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധിച്ചു, ലൈക്കും കമന്റുകളും നല്‍കി, പലരും തങ്ങളുടെ വിവരങ്ങള്‍ പങ്കിട്ടു.പരസ്യത്തില്‍ നല്‍കിയ വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചവരില്‍നിന്ന് ചിലര്‍ക്ക് വ്യക്തിഗത വിവരങ്ങളും പണം ആവശ്യപ്പെട്ടു. അടിക്കടി ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുത്ത ശേഷമായിരിക്കും പിന്നീട് തട്ടിപ്പിന്റെ യഥാര്‍ഥ മുഖം വ്യക്തമാകുക. തട്ടിപ്പില്‍ പെട്ടാലും നാണക്കേട് ഭയന്ന ആരും പരാതിപ്പെടാനും തയ്യാറാകില്ല എന്നത് തട്ടിപ്പുകാര്‍ക്ക് നേട്ടമാണ്. 

Capture.JPG

 'പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' തട്ടിപ്പ്

ബിഹാറില്‍ നടന്ന സംഭവമാണിത്.'കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള സാങ്കേതിക സേവനം! 10 ലക്ഷം രൂപ വരെ നേടുക.' ഇൗ ഓഫറില്‍ വീണ് പണികിട്ടിയവരും ചെറുതല്ല. 'ഓള്‍ ഇന്ത്യ പ്രഗ്‌നന്‍സി ജോബ് സര്‍വീസ്' എന്നൊരു ഗ്രൂപ്പ് ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവ ക്രിയേറ്റ് ചെയ്ത് ആളുകളെ ആകര്‍ഷിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് എന്ന് വ്യാജമായി 500 രൂപ മുതല്‍ 20,000 രൂപ വരെ പിരിച്ചു, പിന്നീട് പണവുമായി തട്ടിപ്പ് സംഘം കടന്നുകളഞ്ഞു. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത പൊലിസ് വിവരങ്ങള്‍ പരിശോധിച്ച്, മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഡേറ്റിങ് ആപ്പ് തട്ടിപ്പ്

ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആപ്പുകളില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചിലര്‍ തട്ടിപ്പ് നടത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഗോഡ്ഫാദര്‍ ക്ലബ് റെസ്റ്റോറന്റില്‍ നടന്ന തട്ടിപ്പ് വിവരങ്ങളാണ് ചര്‍ച്ചയാകുന്നത്.  ടിന്‍ഡര്‍, ബമ്പിള്‍, തുടങ്ങിയ പ്രമുഖ ഡേറ്റിംഗ് ആപ്പുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം ഇരയെ കണ്ടെത്തുന്നത്.

തട്ടിപ്പ് നടത്തുന്ന സ്ത്രീകള്‍ യുവാക്കളെ ഈ റെസ്റ്റോറന്റിലേക്ക് ഡേറ്റിംഗിന് ക്ഷണിക്കുന്നു. ശേഷം റസ്റ്റോറന്റിലെ വിലകൂടിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. കുറച്ചുസമയം ഡേറ്റിംഗിനെത്തിയ യുവാക്കളോടൊപ്പം ചെലവഴിച്ച ശേഷം ഇവര്‍ റെസ്റ്റോറന്റില്‍ നിന്ന് മുങ്ങും.

ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും വലിയൊരു ബില്ലാണ് ഈ പെണ്‍കുട്ടികളെ വിശ്വസിച്ചെത്തിയ യുവാക്കള്‍ക്ക് മുന്നില്‍ പിന്നീടെത്തുക. മറ്റ് നിവൃത്തിയില്ലാതെ ഈ ബില്ലുകള്‍ യുവാക്കള്‍ അടയ്ക്കേണ്ട സ്ഥിതി വരുന്നു. ഏകദേശം 61000 രൂപയുടെ ബില്ല് വരെ തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഈ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷപെടാം

  • അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ആകര്‍ഷകമായ ജോലിഒഫറുകള്‍, ഡേറ്റിംഗ് പരസ്യങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക.
  • വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍, ആധാര്‍, പാന്‍ കാര്‍ഡ് നമ്പറുകള്‍ എന്നിവ അപരിചിതര്‍ക്കു നല്‍കാതിരിക്കുക.
  • സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കുക.
  • തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ അറിയിക്കുക.
  • സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കുക. അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  7 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  7 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  7 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  7 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  7 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  7 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  7 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  7 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  7 days ago