HOME
DETAILS

താനെയില്‍ അഞ്ചു നില കെട്ടിടത്തില്‍ തീപിടിത്തം; 250 ഓളം താമസക്കാരെ ഒഴിപ്പിച്ചു

  
Web Desk
January 12, 2025 | 6:23 AM

Fire Breaks Out in Thane Building 250 Residents Evacuated Safely

മുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ അഞ്ചു നില കെട്ടിടത്തില്‍ തീപിടിത്തം.  ഞായറാഴ്ച പുലര്‍ച്ചെയാണ് തിപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് 250 ഓളം താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വാഗ്ലെ എസ്റ്റേറ്റ് ഏരിയയിലെ ശ്രീനഗറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള അലക്കു കടയില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് തീപിടിത്തമെന്നും ആര്‍ക്കും പരിക്കില്ലെന്നും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ മേധാവി യാസിന്‍ തദ്വി പറഞ്ഞു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാദേശിക അഗ്‌നിശമന സേനാംഗങ്ങളും റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ ടീം അംഗങ്ങളും സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തീ അണച്ചതിനെ തുടര്‍ന്ന് ആളുകളെ അവരുടെ അപ്പാര്‍ട്ടുമെന്റുകളിലേക്ക് മടങ്ങാന്‍ അനുവദിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

A fire broke out in a five-story building in Thane, Maharashtra, early on Sunday morning, causing the evacuation of around 250 residents. The fire started in a ground-floor shop but no casualties were reported. Authorities confirmed the safe evacuation of all tenants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  9 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  9 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  9 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  9 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago