HOME
DETAILS

സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്? ഇന്ത്യക്ക് വമ്പൻ തിരിച്ചടി

  
January 12, 2025 | 5:40 AM

report says jasprit bumrah wii miss icc champions trophy

ബാംഗ്ലൂർ: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. പരുക്കിന്റെ പിടിയിലായ ബുംറക്ക് ഈ മേജർ ടൂർണമെന്റ് നഷ്ടമാവാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ താരം മത്സരം പൂർത്തിയാക്കാതെ കളം വിടുകയായിരുന്നു. 

പരുക്കിന്‌ പിന്നാലെ നിലവിൽ ബുംറക്ക് ശക്തമായ പുറം വേദന അനുഭവപ്പെടുന്നുണ്ടെന്നും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ ബുംറയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ജനുവരി 12 വരെയാണ് ഉള്ളത്. എന്നാൽ ടീമിനെ പ്രഖ്യാപിക്കാനുള്ള തീയ്യതി നീട്ടണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. 

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ റിസർവ് ടീമിൽ ബുംറയെ ഉൾപ്പെടുത്താനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഈ സമയമാവുമ്പോഴേക്കും ബുംറ പരിക്കിൽ നിന്നും മുക്തി നേടിക്കൊണ്ട് ടീമിന്റെ ഭാഗമാകുമോ എന്നും കണ്ടുതന്നെ അറിയണം.

ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ദയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  23 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  23 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  23 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  23 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  23 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  23 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  23 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  23 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  23 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  23 days ago