HOME
DETAILS

വേണ്ടത് വെറും 5 വിക്കറ്റുകൾ; തിരിച്ചുവരവിൽ ചരിത്രകുറിക്കാൻ ഷമിക്ക് സുവർണാവസരം

  
January 12 2025 | 04:01 AM

muhammed shami need five wicket create a new record in odi

ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ടീമിൽ മുഹമ്മദ് ഷമി ഇടം നേടിയതാണ് ഏറെ ശ്രദ്ധേയമായത്. പരുക്കേറ്റ ഷമി നീണ്ട കാലത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായിരുന്നു. 2023 നവംബറിൽ ആണ് അവസാനമായി ഷമി ഇന്ത്യക്ക് വേണ്ടി കളിച്ചത്. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ ഷമി ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്താവുകയായിരുന്നു. ഇപ്പോൾ താരം പരുക്കിൽ നിന്നും മുക്തി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ വീണ്ടും ഷമി തിരിച്ചെത്തിയിരിക്കുകയാണ്. 

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ഷമി ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചുവരവിൽ ഷമിയെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരങ്ങളിൽ അഞ്ചു വിക്കറ്റുകൾ നേടാൻ ഷമിക്ക് നസാധിച്ചാൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന താരമായി ഷമിക്ക് മാറാൻ സാധിക്കും. 

നിലവിൽ 100 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്നും 195 വിക്കറ്റുകളാണ്‌ ഷമി നേടിയത്. ഏകദിനത്തിൽ 102 ഇന്നിംഗ്‌സുകളിൽ നിന്നുമായി 200 വിക്കറ്റുകൾ നേടിയ മിച്ചൽ സ്റ്റാർക്ക് ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. സ്റ്റാർക്കിനെ മറികടക്കണമെങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ഷമി അഞ്ചു വിക്കറ്റുകൾ വീഴ്ത്തണം.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം അജിത് അഗാർക്കർ ആണ്. 133 മത്സരങ്ങളിൽ നിന്നുമാണ് അഗാർക്കർ ഈ നേട്ടത്തിലെത്തിയത്. ഷമിയുടെ മുന്നിൽ ഒരുപാട് മത്സരങ്ങൾ ഇനി ഉള്ളതിനാൽ അഗാർക്കറുടെ ഈ റെക്കോർഡ് വളരെ എളുപ്പത്തിൽ ഷമിക്ക് തകർക്കാൻ സാധിക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റിയും പരമ്പര. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ഈ പരമ്പരക്കായുള്ള ഇന്ത്യൻ ടി-20 സ്‌ക്വാഡിനെ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  3 days ago
No Image

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ വിദ്വേഷ വ്യാപാരത്തിന്റെ കുത്തൊഴുക്ക്

Kerala
  •  3 days ago
No Image

വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

Kerala
  •  3 days ago
No Image

മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍

Kerala
  •  3 days ago
No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  3 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  3 days ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  3 days ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  3 days ago