മണ്ണാര്‍ക്കാട് കാട്ടാന പ്രശ്‌നം; സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്: തത്തേങ്ങലം മേഖലയില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ ശക്തമായ നടപടികളെടുക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കാട്ടാനശല്യം തടയാന്‍ 75 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുതി കമ്പിവേലി ആനമൂളി മുതല്‍ കുരുതിച്ചാല്‍ വരെ നീട്ടാനും യോഗത്തില്‍ ധാരണയായി. കാട്ടാനശല്യം തടയാന്‍ ശിങ്കമ്പാറ ഊരില്‍ പരീക്ഷിക്കുന്ന തേനീച്ച വളര്‍ത്തല്‍ വിജയകരമാണെങ്കില്‍ മണ്ണാര്‍ക്കാടും പരീക്ഷിക്കാന്‍ നിര്‍ദേശങ്ങളുയര്‍ന്നു.
കര്‍ഷകര്‍ക്ക് ഇതുവരെയായി 24 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും, നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും ഡി.എഫ്.ഒ ജയപ്രകാശ് യോഗത്തില്‍ അറിയിച്ചു.
ആനമൂളിയില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ ഉപയോഗിച്ച ഉഗ്രശക്തിയുളള പടക്കങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാനും ധാരണയായി.
കാട്ടാനകളെ തുരത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെങ്കില്‍ വകുപ്പു മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുളള ഉന്നതതല യോഗം മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ക്കുമെന്നും യോഗത്തില്‍ അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ജനപ്രതിനിധികകളായ രാജന്‍ ആമ്പാടത്ത്, ഹംസ, റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്‍ പങ്കെടുത്തു. കര്‍ഷക പ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."