HOME
DETAILS

സിറിയ: വെടിനിര്‍ത്തലിനു തയാറെന്ന് സര്‍ക്കാര്‍

  
backup
February 23 2016 | 21:02 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81
വെടിനിര്‍ത്തല്‍ കരാറില്‍ വെള്ളിയാഴ്ച ഒപ്പിടും ദമസ്‌കസ്: സിറിയയില്‍ വെടിനിര്‍ത്തലിനു യു.എസും റഷ്യയും പദ്ധതി തയാറാക്കിയതോടെ വെടിനിര്‍ത്തലിനു തയാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനു വേണ്ടി റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രസ്്താവനയില്‍ പറഞ്ഞു. മറ്റ് ഗ്രൂപ്പുകളും വെടിനിര്‍ത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്്താവന പറയുന്നു. ഐ.എസ്, അല്‍ നുസ്്്‌റ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ സഹകരിപ്പിക്കുന്നില്ല. നേരത്തെ വിയന്നയില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പിന്നീട് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. രാജ്യത്തെ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സിറിയ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറുകള്‍ അട്ടിമറിക്കുന്നത് ഇത്തരം ആയുധ ശേഖരം ഉപയോഗിച്ചാണ്. ഈ മാസം 26 ന് ഉച്ചയോടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. സിറിയന്‍ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്.എന്‍.സി)യും വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അസദും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷയില്ലെന്നും എച്ച്.എന്‍.സി വക്താവ് റിയാദ് നാസാന്‍ അഗ പറഞ്ഞു. ഐ.എസും നുസ്്‌റ ഫ്രണ്ടും വെടിനിര്‍ത്തലിനില്ലാത്തതിനാല്‍ അവര്‍ സിറിയന്‍ വിമതര്‍ക്കെതിരേ ആക്രമണം നടത്തി തങ്ങളെ ഇല്ലാതാക്കുമെന്ന ഭീതിയും എച്ച്.എന്‍.സി പങ്കുവയ്ക്കുന്നുണ്ട്. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ദമസ്‌കസ്: സിറിയയില്‍ ഏപ്രില്‍ 13 ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ്. യു.എസും റഷ്യയും വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെ ഓരോ പ്രവിശ്യകളിലും സീറ്റുകളുടെ എണ്ണം സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് പൂര്‍ത്തിയാക്കിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2012 മെയിലാണ് സിറിയയില്‍ അവസാനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബാത് പാര്‍ട്ടിക്കു പുറമേ മറ്റ് പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. 250 അംഗങ്ങളാണ് സിറിയന്‍ പാര്‍ലമെന്റിലുള്ളത്. ബാത് പാര്‍ട്ടിയുടെ അംഗങ്ങളാണ് പാര്‍ലമെന്റില്‍ കൂടുതലായുള്ളത്. കൃഷി മന്ത്രിയായി പിന്നീട് അസദ് സ്ഥാനം നല്‍കിയ റിയാബ് സിറിയയുടെ പുതിയ പ്രധാനമന്ത്രിയാകും. 2011 മാര്‍ച്ച് മുതല്‍ രാജ്യത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന കലാപത്തില്‍ 2.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ വിയന്നയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ സിറിയയില്‍ 18 മാസത്തിനകം സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  3 months ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  3 months ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  3 months ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  3 months ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  3 months ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  3 months ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 months ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  3 months ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  3 months ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  3 months ago