കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
അസിസ്റ്റന്റ്
പ്രൊഫസര്‍ അഭിമുഖം
സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം 26-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷകളില്‍ മാറ്റം
26-ന് ആരംഭിക്കുന്ന കോളജ്‌വിദൂരവിദ്യാഭ്യാസം ബി.എബി.വി.സിബി.എസ്.ഡബ്ല്യൂബി.ടി.എഫ്.പിബി.ടി.ടി.എം (സി.യു.സി.ബി.സി.എസ്.എസ്) രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ താഴെ പറയുന്ന ഐഛിക വിഷയങ്ങള്‍ മാത്രം എടുത്തിട്ടുള്ളവര്‍ എഴുതുന്ന കോമണ്‍, കോര്‍, കോംപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ബി.എ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ബി.ടി.ടി.എം, ബി.എ ഉറുദു ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ബി.എ ഉറുദു വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എ ഇസ്‌ലാമിക് സ്റ്റഡീസ്, ബി.എ അറബിക്, ബി.എ അറബിക് ആന്റ്ഹിസ്റ്ററി, ബി.എ അറബിക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററി, ബി.എസ്.ഡബ്ല്യൂ, ബി.വി.സി, ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ബി.എ വോകല്‍വീണവയലിന്‍മൃദംഗം, ബി.ടി.എഫ്.പി.
26-ന് ആരംഭിക്കുന്ന മറ്റ് ഐഛിക വിഷയങ്ങള്‍ എടുത്തിട്ടുള്ള ബി.എബി.എസ്.സി വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകള്‍ക്ക് യാതൊരു മാറ്റവുമില്ല.
19-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (പഞ്ചവത്സരം) റഗുലര്‍സപ്ലിമെന്ററി പരീക്ഷ സെപ്തംബര്‍ 22-ന് നടത്തും. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടി.ടി.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സൗജന്യ കോഴ്‌സ്
ലൈഫ്‌ലോങ് ലേണിങ്് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 28-ന് ആരംഭിക്കുന്ന സ്ത്രീകള്‍ക്കായുള്ള പത്ത് ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0494 2407360, 2407335.
സര്‍ട്ടിഫിക്കറ്റ്
കോഴ്‌സ്
ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് സൈക്കോളജിയില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. ശനിയാഴ്ചകളില്‍ മാത്രമായി നാല് മാസം കൊണ്ട് പൂര്‍ത്തിയാകുന്ന കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9746904678 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. അധ്യാപകര്‍ക്കാണ് മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."