HOME
DETAILS

ഈ സഹോദരങ്ങളുടെ മനസ് നിറയെ പച്ചപ്പാണ്

  
backup
September 20 2016 | 20:09 PM

%e0%b4%88-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af

അധ്വാനിക്കാനുള്ള മനസുണ്ടെങ്കില്‍ എവിടെയും പൊന്നു വിളയിക്കാമെന്ന് സഹോദരങ്ങളായ തമ്പാനും സുധീറും പറയും. വെറുതെ പറയുക മാത്രമല്ല, കാടുകയറി കിടന്നിരുന്ന ഒന്നര ഏക്കര്‍ പറമ്പിനെ ഒന്നാന്തരം കൃഷിയിടമാക്കി ഇവരിതു കാട്ടിത്തരികകൂടി ചെയ്യുന്നു. കാസര്‍കോട് പിലിക്കോട് സ്വദേശികളാണ് ജൈവകൃഷിയിലൂടെ കാര്‍ഷികവിപ്ലവം തീര്‍ക്കുന്ന കെ.വി സുധീറും ജ്യേഷ്ഠന്‍ തമ്പാനും. കൃഷിയും കാര്‍ഷികവൃത്തിയും ജീവിതവ്രതമാക്കിയവര്‍ എന്നുപറയുന്നതാകും കൂടുതല്‍ ശരി. റെയില്‍പാളങ്ങളോടു ചേര്‍ന്നുകിടക്കുന്ന പിലിക്കോട് കുന്നോത്ത് വളപ്പിലെ ഹരിതകാന്തി കണ്ടാല്‍ ആരും വിസ്മയിക്കും. പടവലം, വെണ്ട, ചേന, വെള്ളരി, മത്തന്‍, കൈപ്പ, വാഴ എന്നിവയെല്ലാം ഇവിടെ സമൃദ്ധിയോടെ വളര്‍ന്നുനില്‍ക്കുന്നു. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നു ശേഖരിച്ച വിത്തുകളും കഴിഞ്ഞ വര്‍ഷത്തെ കൃഷിയിലൂടെ ശേഖരിച്ചുവച്ച വിത്തുകളുമാണ് കൃഷിക്കായി ഉപയോഗിച്ചത്. മഴയെ ആശ്രയിച്ചായിരുന്നു കൃഷി. വെണ്ടയും പടവലവും കൈപ്പയും ഓണക്കാലത്തു തന്നെ വിളവെടുത്തു തുടങ്ങി. പ്രതിദിനം ഇരുപതു കിലോയോളം വെണ്ട ലഭിക്കുന്നുണ്ട്.
വിഷമില്ലാത്ത വിളവാണെങ്കിലും കച്ചവടക്കാര്‍ക്കു നാടന്‍ വെണ്ടയോടു താല്‍പര്യം കുറവാണെന്ന് ഇവര്‍ പറയുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജൈവപച്ചക്കറി വിപണന കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ വിളവ് എത്തിച്ചുനല്‍കുന്നത്. കൃഷിയിടത്തിലേക്കും ആളുകള്‍ പച്ചക്കറികള്‍ വാങ്ങാന്‍ എത്തുന്നുണ്ട്. കാലിക്കടവില്‍ ഓട്ടോഡ്രൈവറാണ് സുധീര്‍.
ഈ തൊഴിലിനും പച്ചക്കറി കൃഷിക്കുമൊപ്പം കോഴിവളര്‍ത്തലും നന്നായി മുന്നോട്ടുപോകുന്നു. ഇവിടെ നിന്നുള്ള വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. എല്ലാ വര്‍ഷവും വയലുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇവര്‍ കൃഷിയിറക്കാറുണ്ട്. മധുരക്കിഴങ്ങ്, വാഴ, ചേന, കപ്പ എന്നിവ വിളവെടുക്കാറാകുന്നതേയുള്ളൂ. പുകയില കഷായം പോലുള്ള ജൈവ കീടനാശിനികള്‍ മാത്രമാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. എല്ലാംകൊണ്ടും കാര്‍ഷിക മേഖലയില്‍ മാതൃകയാവുകയാണ് ഈ സഹോദരങ്ങള്‍.


തണലും വിളവും നല്‍കും
ഈ പച്ചക്കറി പന്തല്‍


വീട്ടുപറമ്പില്‍ പലയിടങ്ങളിലായി കൃഷി ചെയ്യുന്നതിനു പകരം കൃത്യമായ ആസൂത്രണത്തോടെ വീട്ടുമുറ്റത്തൊരു പച്ചക്കറി പന്തല്‍ ഒരുക്കിയാലോ... തണലും ലഭിക്കും, കൂടെ വിളവും ലഭിക്കും. കാസര്‍കോട് പിലിക്കോട് എരവിലിലെ മോഹനും അനുജന്‍ രാജനും ചേര്‍ന്നു വീട്ടുമുറ്റത്തൊരുക്കിയ പച്ചക്കറി പന്തല്‍ കണ്ടാല്‍ ആരും വിസ്മയിക്കും. തൂങ്ങിനില്‍ക്കുന്ന നരമ്പനും പയറുമെല്ലാം തൊട്ടുതലോടി പച്ചപ്പിന്റെ കുളിര്‍മയിലൂടെ നടന്നുവേണം ഇവരുടെ വീട്ടിലെത്താന്‍. തീര്‍ന്നില്ല, വെണ്ടയും നേന്ത്രവാഴയുമെല്ലാം പറമ്പു നിറയെ വളര്‍ന്നു നില്‍ക്കുന്നു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ജീവനക്കാരനായ മോഹനന്‍ 2008ല്‍ വിരമിച്ചതു മുതല്‍ കൃഷിയിടത്തില്‍ സക്രിയനാണ്.

sudheer thamban krishi pilicode
സഹോദരന്‍ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ പി.വി രാജനും ഇദ്ദേഹത്തോടൊപ്പം തന്നെ കൃഷിയില്‍ സജീവമാകുന്നു. ഇരുവരും ഒരുമിച്ചു തീരുമാനിച്ചതാണ് വീട്ടുമുറ്റത്ത് പച്ചക്കറി പന്തല്‍ ഒരുക്കുക എന്നത്. വീട്ടിലേക്കുള്ള പ്രവേശനവഴിയുടെ ഇരുവശത്തും കൃത്യമായ ദൂരപരിധിയില്‍ നരമ്പന്‍, പയര്‍ വിത്തുകള്‍ നട്ടു. വള്ളികള്‍ പടര്‍ന്നു തുടങ്ങിയപ്പോഴേക്കും മുളയും കയറും ഉപയോഗിച്ച് പന്തലൊരുക്കി. വള്ളികളെല്ലാം അതിനു മുകളിലേക്ക് പടര്‍ത്തിയെടുത്തു. പൂക്കളും കായകളും നിറഞ്ഞു നില്‍ക്കുന്ന ഈ പച്ചക്കറി പന്തല്‍ നല്‍കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ഇരുവരും പറയുന്നു. വിളഞ്ഞു നില്‍ക്കുന്ന ഒരു നരമ്പന്‍ ഒരു കിലോയോളം വരും. വീട്ടാവശ്യത്തിനു മാത്രമല്ല, വിപണനത്തിനുള്ള വിളവും ഈ പന്തലില്‍ നിന്നും ലഭിക്കുന്നു. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. അത്യുല്‍പാദന ശേഷിയുള്ള വിത്ത് കര്‍ണാടകയില്‍ നിന്നു വിലകൊടുത്തു വാങ്ങിയതാണ്. ആദ്യം കുമ്മായമിട്ടു നിലമൊരുക്കിയ ശേഷം ചാലും തടവും എടുത്ത് കോഴിവളമാണ് അടിവളമായി ഉപയോഗിച്ചത്. വളര്‍ന്നുവന്നപ്പോള്‍ കടലപ്പിണ്ണാക്ക് വളമായി നല്‍കി. കീടങ്ങളുടെ ശല്യം കാര്യമായി ഉണ്ടായിട്ടില്ല. ഏതായാലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് വീട്ടുമുറ്റത്തു സഹോദരങ്ങള്‍ ഒരുക്കിയ ഈ പച്ചക്കറി പന്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago