മൂത്തേടം പഞ്ചായത്തില്‍ ഗോവര്‍ധിനി പദ്ധതി നടപ്പാക്കുന്നു
കരുളായി: മൂത്തേടം പഞ്ചായത്ത് മൃഗാശുപത്രിയ്ക്ക് കീഴില്‍ വരുന്ന കിടാരികളെ ദത്തെടുത്ത് പരിപാലിക്കുന്ന ഗോവര്‍ധിനി 2016 -2017ന് പഞ്ചായത്തില്‍ തുടക്കമായി. പ്രത്യേക കന്നുക്കുട്ടി പരിപാലന പദ്ധതിയെന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മൂത്തേടം പഞ്ചയത്തിലെ 220 കന്നുക്കുട്ടികളെയാണ് 30 മാസം ദത്തെടുത്ത് പരിപാലിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പും മൂത്തേടം പഞ്ചയത്തും സംയുക്തമായാണ് 50.5 ലക്ഷം രൂപ മുടക്കി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 27 ലക്ഷത്തി അന്‍പതിനായിരം രൂപ മൃഗസംരക്ഷണ വകുപ്പും 25 ലക്ഷം രൂപ പഞ്ചായത്തും നല്‍കും. നിലവില്‍ 4000 ലിറ്റര്‍ പാലാണ് പഞ്ചയത്തില്‍ പ്രതിദിനം അളക്കുന്നതെങ്കില്‍ 30 മാസത്തിന് ശേഷം പ്രതിദിനം 10000 ലിറ്ററായി ഉയര്‍ത്തുകയാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
മൂത്തേടം ചാമപറമ്പിലെ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനവും കര്‍ഷകര്‍ക്കാവശ്യമായ പരിശീലന ക്യാംപും പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.ടി റെജി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.പി മജീദ്, ഇ.സൈറാബാനു, പഞ്ചായത്തംഗം എ.പി ശിഹാബ് സംസാരിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സജി തോമസ് തോപ്പില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."